
ഈ വർഷത്തെ ഫിഫ ലോകകപ്പിനുള്ള 26 അംഗ പ്രാഥമിക ടീമിനെ ഫ്രാൻസ് പ്രഖ്യാപിച്ചു. നായകനായും പരിശീലകനാണ് ലോകകപ്പ് കിരീടം ഉയർത്തിയ ദിദിയർ ദെഷാംപ്സ് പരിശീലിപ്പിക്കുന്ന ടീമിൽ അത്ഭുതപ്പെടുത്തുന്ന ഒഴിവാക്കലുകളോ ഉൾപ്പെടുത്തലുകളോ ഇല്ല.
നായകനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീമിലെ സൂപ്പർ താരമായ കൈലിയൻ എംബാപ്പെ ആകും ടീമിനെ നയിക്കുക എന്നത് ഏറെക്കുറെ ഉറപ്പാണ്. റയാൽ മാഡ്രിഡ് താരത്തിനൊപ്പം ടീമിന്റെ ആക്രമണ നിരയുടെ ചുക്കാൻ പിടിക്കുക ബലൂൺ ഡി ഓർ ജേതാവ് ഔസ്മാൻ ഡെംബെലെ ആയിരിക്കും.
അതേസമയം, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച അന്റോയിൻ ഗ്രീസ്മാനെ ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടില്ല. കൂടാതെ സൂപ്പർ താരങ്ങളായ കാമവിംഗയ്ക്കും റാൻഡൽ കൊളോ മുവാനിക്കും ടീമിൽ സ്ഥാനം നേടാനായില്ല. പരുക്ക് കൊണ്ട് വലയുന്ന ഹ്യൂഗോ എകിറ്റികെയും ടീമിൽ നിന്നും പുറത്തായി. ജൂൺ 16ന് സെനെഗലിന് എതിരെ ആദ്യ ലോകകപ്പ് മത്സരത്തിൽ ഇറങ്ങുന്ന ഫ്രഞ്ച് പട പിന്നീട് ഗ്രൂപ്പ് ഘട്ടത്തിൽ ഇറാക്ക് , നോർവേ എന്നീ ടീമുകളുമായും കൊമ്പു കോർക്കും.
ഫ്രാൻസ് ലോകകപ്പ് ടീം
ഗോൾകീപ്പർമാർ: മൈക്ക് മൈഗ്നാൻ, റോബിൻ റിസർ, ബ്രൈസ് സാംബ
പ്രതിരോധക്കാർ: ലൂക്കാസ് ഡിഗ്നെ, മാലോ ഗസ്റ്റോ, ലൂക്കാസ് ഹെർണാണ്ടസ് , തിയോ ഹെർണാണ്ടസ് , ഇബ്രാഹിമ കൊണാറ്റ്, മാക്സെൻസ് ലാക്രോയിക്സ്, ജൂൾസ് കൗണ്ടെ , വില്യം സാലിബ, ദയോട്ട് ഉപമെനാക്കോ
മിഡ്‌ഫീൽഡർമാർ: എൻ’ഗോളോ കാന്റെ, മനു കോൺ , അഡ്രിയൻ റാബിയോട്ട് , ഔറേലിയൻ ചൗമെനി, വാറൻ സൈർ-എമറി
ഫോർവേഡുകൾ: മാഗ്‌നെസ് അക്ലിയോഷെ, ബ്രാഡ്‌ലി ബാർക്കോള , റയാൻ ചെർക്കി , ഔസ്മാൻ ഡെംബെലെ, ഡിസൈർ ഡൗ, മൈക്കൽ ഒലിസ് , കൈലിയൻ എംബാപ്പെ, ജീൻ-ഫിലിപ്പ് മറ്റെറ്റ , മാർക്കസ് തുറാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

