ഡ്രൈവര്‍മാര്‍ പണിമുടക്കില്‍; താലികെട്ടാനായി വരനും ബന്ധുക്കളും നടന്നത് 28 കിലോമീറ്റര്‍

ഡ്രൈവര്‍മാരുടെ സമരം കാരണം വരനും ബന്ധുക്കളും താലികെട്ടാനായി നടന്നത് 28 കിലോമീറ്ററാണ്. ഡ്രൈവര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് വരനും ബന്ധുക്കളും രാത്രി നടന്നത്. ഒഡീഷയിലെ രായഗഡ ജില്ലയിലാണ് സംഭവം നടന്നത്. കല്യാണ്സിങ്പൂർ ബ്ലോക്കിന് കീഴിലുള്ള സുനഖണ്ഡി പഞ്ചായത്തിൽ നിന്ന് നടന്നാണ് ഇവർ വെള്ളിയാഴ്ച വിവാഹ ചടങ്ങ് നടക്കാനിരുന്ന ദിബാലപാടു ഗ്രാമത്തിലെത്തിയത്.

ഏട്ടുസ്ത്രീകള്‍ ഉള്‍പ്പടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ മുപ്പത് പേരാണ് വധുവിന്റെ വീട്ടിലേക്ക് നടന്നത്. വ്യാഴാഴ്ച രാത്രി നടന്ന സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വധുവിന്റെ വീട്ടിലെത്തിയത്.  രാത്രിയിൽ വരനും കുടുംബാംഗങ്ങളും നടന്നുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

22കാരനായ വരന്‍ വിവാഹഘോഷയാത്രയ്ക്കായി നാല് എസ് യുവികള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ പ്ലാനുകളെല്ലാം പാളിപ്പോവുകയായിരുന്നു. രാത്രിയ.ിലെ നടത്തം മറക്കാനാകാത്ത അനുഭവവുമായിരുന്നെന്ന് വരന്‍ നരേഷ് പറഞ്ഞു.

വിവാഹസംഘം നടന്ന് പുലര്‍ച്ചയെത്തിയതിനാല്‍ വിവാഹചടങ്ങുകള്‍ വൈകിയാണ് നടന്നത്. വരന്റെ വീട്ടുകാര്‍ വിവാഹത്തിനാവശ്യമായ മറ്റുസാമഗ്രികള്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. ഡ്രൈവർമാരുടെ സംഘടനയായ ഡ്രൈവർ ഏകതാ മഹാസംഘ് സംസ്ഥാനത്തുടനീളം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News