മനുഷ്യക്കടത്ത് സംശയിച്ച വിമാനത്തിന് പറക്കാന്‍ അനുമതി; യാത്ര ഇന്ത്യയിലേക്ക്?

മുന്നൂറോളം ഇന്ത്യന്‍ യാത്രക്കാരുമായി ഫ്രാന്‍സില്‍ തടഞ്ഞുവച്ച വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കി ഫ്രഞ്ച് കോടതി ഉത്തരവ്. റൊമാനിയന്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സ് നടത്തുന്ന എ 340 വിമാനമാണ് മനുഷ്യക്കടത്ത് സംശയിച്ചതിനെ തുടര്‍ന്ന് പാരീസിലിറക്കിയത്. ഇന്ത്യന്‍ വംശജരായ 303 പേര്‍ ഉണ്ടായിരുന്നെന്ന് വിവരം ലഭിച്ച വിമാനം യുഎഇയില്‍ നിന്ന് നിക്കാരാഗ്വയിലേക്കുള്ള യാത്രയിലായിരുന്നു.

ALSO READ:  ഗൂഗിള്‍ പേ ഇടപാട് സുരക്ഷിതമാക്കാന്‍ ഇതാ ചില എളുപ്പവഴികള്‍

സംഭവത്തില്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ എമ്പസി ഇടപെട്ടിട്ടുണ്ട്. യാത്രക്കാരില്‍ പത്തു ഇന്ത്യക്കാര്‍ ഫ്രാന്‍സില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുണ്ട്. പ്രത്യേക വിമാനത്തിലുള്ളവര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. പാരിസില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലാണ് വിമാനം പിടിച്ചിട്ടത്. യാത്രക്കാരെ രണ്ടു ദിവസം ചോദ്യം ചെയ്തതിനു ശേഷമാണ് എയര്‍ബസ് എ340 വിമാനം വിട്ടയയ്ക്കാന്‍ ഫ്രഞ്ച് കോടതി തീരുമാനിച്ചത്.

ALSO READ: കേരളത്തിന്റെ ചരിത്ര ഗതി മാറ്റിയ പാറപ്രം സമ്മേളനത്തിന് 84 വയസ്സ്

വിമാനം എവിടേയ്ക്കാണു പറക്കുക എന്നു വ്യക്തമായിട്ടില്ല. വിമാനം ഇന്ത്യയിലേക്കു മടങ്ങുമെന്ന് ഫ്രഞ്ച് ബാര്‍ അസോസിയേഷന്‍ മേധാവി അറിയിച്ചെങ്കിലും ഇന്ത്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.ദുബായില്‍നിന്ന് പറന്ന ശേഷം ഇന്ധനം നിറയ്ക്കാനാണ് വിമാനം വാട്രി വിമാനത്താവളത്തില്‍ എത്തിയത്. യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ യുഎസിലേക്കോ കാനഡയിലേക്കോ പോകുന്നതിനായി നിക്കരാഗ്വേയിലേക്കു പറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News