ബിജെപി നേതാവിന്റെ മകനെന്ന് സംശയം, മുപ്പത് പേരടങ്ങുന്ന സംഘവുമായി ഗുണ്ടാനേതാവ് ക്ഷേത്രത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചു, പൂജാരിക്ക് ക്രൂരമര്‍ദനം; സംഭവം മധ്യപ്രദേശില്‍

മുപ്പത് പേരടങ്ങുന്ന സംഘം മധ്യപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിലെ പൂജാരിയെ തല്ലിചതച്ചു. ക്ഷേത്രമടച്ചതിന് ശേഷം അകത്തേക്ക് കടത്തിവിടാത്തതിനായിരുന്നു മര്‍ദനം. മാതാ തെക്രി ക്ഷേത്രത്തില്‍ അര്‍ധരാത്രിക്ക് പിന്നാലെയാണ് സംഭവം. പത്തോളം കാറുകളിലായി 30 പേര്‍ വെള്ളിയാഴ്ച രാത്രിയോടെ ക്ഷേത്രത്തിലെത്തി. ഇതില്‍ ജിതു രഘുവംശിയെന്നയാള്‍ ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയാണെന്ന് പൊലീസ് പറയുന്നു.

ചുവന്ന ബീക്കണുള്ള കാറുകള്‍ കുന്നില്‍ മുകളിലുള്ള ക്ഷേത്രത്തിലേക്ക് നിരനിരയായി വരുന്നതും ഇതിലുള്ളവര്‍ ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാര്‍ഥിക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലുണ്ട്.

ALSO READ: ധാരാവിയിലെ താമസക്കാരെ രാജ്യത്തെ മാലിന്യക്കൂമ്പാര മേഖലയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍; പ്രതിഷേധം കനക്കുന്നു

രാത്രി 12.40ഓടെയാണ് സംഘം ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രം അടച്ചുവെന്ന് ഇവരെ അറിയിച്ചെങ്കിലും ഗേറ്റ് തുറക്കാന്‍ നിര്‍ബന്ധിച്ചു. തയ്യാറാവാതെ വന്നതോടെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ക്ഷേത്ര പൂജാരി പറയുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. അമ്പതോളം ക്യാമറകളാണ് ക്ഷേത്ര പരിസരത്തുള്ളത്. ഇവയെല്ലാം പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ബിജെപി നേതാവിന്റെ മകനാണ് ഈ സംഘത്തെ നയിച്ചതെന്നൊരു സംശയമുയരുന്നുണ്ട്. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News