അട്ടപ്പാടിയില്‍ ആനക്കൊമ്പും പുലിപ്പല്ലുമായി നായാട്ട് സംഘം പിടിയില്‍

പാലക്കാട് അട്ടപ്പാടിയില്‍ ആനക്കൊമ്പും പുലിപ്പല്ലുമായി നായാട്ട് സംഘം പിടിയില്‍. പുതൂര്‍ ഇലച്ചിവഴിയില്‍ നിന്നാണ് മൂവര്‍ സംഘത്തെ ഫോറസ്റ്റ് പിടികൂടിയത്. ഇവരില്‍ നിന്ന് നാടന്‍ തോക്കുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.

READ ALSO:റാഗിയുടെ പത്ത് ആരോഗ്യ ഗുണങ്ങള്‍ ഇതൊക്കെയാണ്

3 പുലിപ്പല്ലുകള്‍, 2 ആനക്കൊമ്പുകള്‍, കരടി പല്ല്, 6 നാടന്‍ തോക്ക്, ഒരു ഡസനോളം വെട്ടുക്കത്തികള്‍… അട്ടപ്പാടി പുതൂര്‍ ഇലച്ചിവഴിയില്‍ നായാട്ട് സംഘത്തിന്റെ കയ്യില്‍ നിന്നും വനം വകുപ്പ് പിടികൂടിയതാണ് ഇവ. പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വനം വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ പിടികൂടിയത്. നായാട്ടിന് ശേഷം ഇലച്ചിവഴി സ്വദേശി സിബിയുടെ വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തല്‍മണ്ണ യുസ്ഥസ്ഖാന്‍, ബാംഗ്ലൂര്‍ സ്വദേശി അസ്‌ക്കര്‍ എന്നിവരാണ് പിടിയിലായത്.

READ ALSO:ആരോഗ്യവകുപ്പിന്റെ പേരില്‍ നിയമന തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍

വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യുറോ, ഫോറസ്റ്റ് ഇന്റലിജന്‍സ് സ്‌ക്വാഡ്, അട്ടപ്പാടി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രദേശത്ത് നായാട്ട് സംഘങ്ങള്‍ സജീവമാണെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News