ജിഎസ്ടിയിലെ വരുമാന നഷ്ടം ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നടപടികളാണ് ജിഎസ്ടി കൗണ്‍സിലില്‍ കേരളം സ്വീകരിക്കുന്നത് : കെ എന്‍ ബാലഗോപാല്‍

ജിഎസ്ടിയിലെ വരുമാന നഷ്ടം ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നടപടികളാണ് ജിഎസ്ടി കൗണ്‍സിലില്‍ കേരളം സ്വീകരിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ 8 ശതമാനത്തിലധികം വര്‍ദ്ധനവുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആനുപാതിക റവന്യൂ വരുമാനത്തില്‍ ചെറിയ കുറവുണ്ടാകുന്നു എന്നാണ് വിലയിരുത്തുന്നത്. ജിഎസ്ടി സംവിധാനത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഈ വരുമാന നഷ്ടത്തിന് കാരണമാകുന്നത്. അന്തര്‍ സംസ്ഥാന വ്യാപാരം, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയ മേഖലകളിലെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതി വിഹിതം ഉറപ്പാക്കുന്നതിന് ജി.എസ്.ടി കൗണ്‍സിലില്‍ കേരളം നിരന്തരം നടത്തിയ ശ്രമങ്ങളുടെ ഫലങ്ങള്‍ കണ്ടുതുടങ്ങി. വിവിധ വിഷയങ്ങളില്‍ നമുക്ക് അനുകൂലമാകുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് കൗണ്‍സിലില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

ALSO READ: കേരളത്തിലേക്ക് ലഹരി കടത്തുന്നതിലെ പ്രധാന കണ്ണി താൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പിടിയിൽ

ലോകത്താകെയുള്ള സാമ്പത്തിക മാന്ദ്യം നമ്മുടെ രാജ്യത്തെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ജി.എസ്.ടി വരുമാനത്തിലും പ്രകടമാണെന്ന് ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് എന്നിട്ടും തനത് നികുതി വരുമാനം 2020-21ലെ 47,000 കോടി രൂപയില്‍ നിന്ന് 2024-25 ല്‍ 81,000 കോടി രൂപയിലേക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും കൂടുതല്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ കാണുന്നത്. ഇതിനായുള്ള ഫലപ്രദമായ നടപടികളാണ് ജി.എസ്.ടി പുനഃസംഘടനയിലടക്കം സ്വീകരിച്ചിട്ടുള്ളത്.

ജി.എസ്.ടിയെ മെച്ചപ്പെടുത്താന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ ഉണ്ടായിരുന്ന റവന്യൂ ന്യൂട്രല്‍ നിരക്ക് 15.5 ശതമാനമായിരുന്നു. നിലവില്‍ അത് 11 ശതമാനത്തില്‍ താഴെയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി തന്നെ സമ്മതിക്കുന്നു. അത്രയേറെ വരുമാന നഷ്ടമാണ് സംസ്ഥാനങ്ങള്‍ക്കുള്ളത്. എന്നാല്‍, സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന ഒരു നികുതിയിളവല്ല ഉണ്ടായത്. ആഡംബര ഉല്‍പ്പന്നങ്ങളുടെ നികുതിയിലാണ് കുറവുണ്ടായത്.

ALSO READ: മലപ്പുറത്ത് അടച്ചിട്ട വീട്ടില്‍ കവര്‍ച്ച; 15 പവൻ സ്വർണം നഷ്ടമായി

ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ടുതരം ജി.എസ്.ടി നിരക്ക് എന്നത് വ്യാപക പരാതിയ്ക്ക് കാരണമായിട്ടുണ്ട്. ആവിയില്‍ തയ്യാറാക്കുന്ന പലഹാരങ്ങള്‍ക്ക് 18 ശതമാനവും മറ്റുള്ളവയ്ക്ക് 5 ശതമാനവും എന്ന നിലയിലുള്ള നികുതി ഘടനയാണ് പരാതിയ്ക്ക് ഇടയാക്കുന്നത്. ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടിയുണ്ടാകണമെന്ന് ജി.എസ്.ടി കൗണ്‍സിലില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം നിരക്ക് യുക്തിസഹമാക്കലുമായി ബന്ധപ്പെട്ട ഉപസമിതിയുടെ പരിഗണനയിലാണ്.

എംഎല്‍എ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പരമാവധി ലഘൂകരിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങളാണ് നിലവിലുള്ളത്. ഇവയിലേതെങ്കിലും വ്യവസ്ഥ പദ്ധതി നിര്‍വ്വഹണത്തില്‍ കാലതാമസം വരുത്തുന്നതിന് ഇടയാക്കുന്നുവെങ്കില്‍ അത് സംബന്ധിച്ച് പരിശോധന നടത്തും. ഭൂനികുതി നിരക്ക് മാറ്റം നിലവിലെ നികുതിയില്‍ വളരെ തുച്ഛമായ വര്‍ദ്ധനവേ വരുത്തുന്നുള്ളൂ. ഭൂമികേരളം പദ്ധതിയുടെ ഭാഗമായി ഭൂരേഖകളുടെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍വല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്.

ALSO READ: അഞ്ച് ദിവസത്തിനിടെ എക്സൈസ് പിടികൂടിയത് 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന്; 360 കേസ്, 368 അറസ്റ്റ്

ഏതാണ്ട് 1000 കോടിയിലേറെ രൂപ ചെലവ് വരുന്ന ഈ പദ്ധതിയ്ക്ക് മതിയായ സാമ്പത്തിക പിന്തുണ ബജറ്റില്‍ നിന്ന് നല്‍കുന്നുണ്ട്. ഭൂമിയുടെ വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന നിലയിലുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഇതിന്റെ പരിപാലനത്തിനും വലിയതോതിലുള്ള സാമ്പത്ത് ആവശ്യമുണ്ട്. അതിന് ചെറിയ തോതിലുള്ള സഹായമെങ്കിലും ഉറപ്പാക്കാന്‍ വേണ്ടിയാണ് നേരിയ തോതില്‍ നിരക്ക് മാറ്റം നടപ്പാക്കാന്‍ ആലോചിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News