
ജിഎസ്ടി ദിനം ആഘോഷമാക്കി വിവിധ സോണുകൾ. കേരള-ലക്ഷദ്വീപ് സോണുകളുടെ സംയുക്ത ആഘോഷം തിരുവനന്തപുരത്ത് നടന്നു. മന്ത്രി കെഎൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, നടൻ മോഹൻലാൽ മുഖ്യാതിഥിയായി. തിരുവനന്തപുരം സോണിന്റെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരെയും, കൃത്യമായി നികുതി അടയ്‌ക്കുന്നവരെയും ചടങ്ങിൽ ആദരിച്ചു.
കേരള-ലക്ഷദ്വീപ് സോണുകളുടെ സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന പരിപാടി മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജിഎസ്ടി വളർച്ച ഉണ്ടാക്കിയെങ്കിലും സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടെന്നും, ചർച്ചകളിലൂടെ ഈ പ്രശ്നം പരിഹരിച്ചാൽ ജിഎസ്ടി മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ALSO READ; ‘ഇന്തോ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ക്ഷീര മേഖലയെ തകര്‍ക്കും’: മന്ത്രി ജെ ചിഞ്ചുറാണി
ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി. തിരുവനന്തപുരം സോണിൽ ഏറ്റവും കൂടുതൽ ടാക്‌സ് നൽകുന്നതിന് നടൻ മോഹൻലാലിനെ ചടങ്ങിൽ ആദരിച്ചു. തന്നെ മാതൃകയാക്കി എല്ലാവരും കൃത്യസമയത്ത് ടാക്‌സ് നൽകിയാൽ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് മുതൽക്കൂട്ടാകുമെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. അനുബന്ധിച്ച് തിരുവനന്തപുരം സോണിന്റെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും, കൃത്യമായി നികുതി അടയ്‌ക്കുന്നവര്‍ക്കുമുള്ള പ്രശംസാ പത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here