പോര്‍ട്ടലിന് രണ്ടാം ദിനവും സാങ്കേതിക തകരാര്‍; ജിഎസ്‌ടി റിട്ടേണ്‍ ഫയലിങ് സമയം നീട്ടാന്‍ സാധ്യത

gst-portal-down-gstn

ജിഎസ്‌ടി പോര്‍ട്ടലില്‍ രണ്ടാം ദിനവും സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടതിനാൽ റിട്ടേൺ ഫയലിങ് സമയം നീട്ടാൻ സാധ്യത. അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് നെറ്റ്‌വര്‍ക്ക് (ജിഎസ്ടിഎന്‍) എക്സിൽ കുറിച്ചു. ഫയലിങ് തീയതി നീട്ടുന്നത് പരിഗണിക്കുന്നതിനായി സിബിഐസിക്ക് ജിഎസ്ടിഎന്‍ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. താഴെ പറയുന്ന പ്രശ്നങ്ങളാണ് പോർട്ടലിൽ നേരിട്ടത്:

  • ഡിആര്‍സി-01 എസ്‌സിഎന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ല
  • സമ്മറി ജനറേറ്റ് ചെയ്യാത്തതിനാല്‍ ജിഎസ്ടിആര്‍-1 ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ല
  • പഴയ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ല
  • ആര്‍എഫ്ഡി-01 ഫോം തുറക്കാന്‍ കഴിയുന്നില്ല
  • എസ്‌സിഎന്നുകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്നില്ല
  • കോര്‍ ഫീല്‍ഡ് തുറക്കാന്‍ കഴിയുന്നില്ല

Read Also: ലോട്ടറി നമ്പര്‍ വേഗം നോക്കൂ, 70 ലക്ഷം കിട്ടിയോ എന്നറിയാം; നിര്‍മല്‍ എന്‍ആര്‍- 414 ഭാഗ്യക്കുറി ഫലം പുറത്ത്

കഴിഞ്ഞ രണ്ട് ദിവസമായി ജിഎസ്ടി പോര്‍ട്ടല്‍ കാര്യമായ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഫയലിങ് സമയപരിധി അടുത്ത സമയത്ത് ബിസിനസ്സുകാരിലും നികുതി പ്രൊഫഷണലുകളിലും ഇത് വ്യാപക നിരാശയുണ്ടാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News