ഈഡൻ ഗാർഡൻസിൽ ഗില്ലാട്ടം, കൂടെ സായ് സുദർശനും; കൊൽക്കത്തയ്ക്കെതിരെ വൻ ജയവുമായി ഗുജറാത്ത്

gt-vs-kkr-shubman-gill

കൊല്‍ക്കത്തയുടെ മടയിൽ ചെന്ന് വൻ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും ജോയ് ബട്ലറും തകർത്താടിയപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് ഗുജറാത്ത് നേടി. കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് എടുക്കാനായത്. ഇതോടെ 39 റണ്‍സിന്റെ ജയം നേടി ടൈറ്റൻസ് നേടി.

ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 55 ബോളില്‍ 90 റണ്‍സ് അടിച്ചെടുത്തു. സായ് സുദര്‍ശന്‍ 36 ബോളില്‍ 52 റണ്‍സും ജോസ് ബട്‌ലര്‍ പുറത്താകാതെ 23 ബോളില്‍ 41 റണ്‍സും നേടി.

Read Also: മറഡോണയും മെസിയുമെല്ലാം വത്തിക്കാനിലെത്തി, പ്രിയ ‘ആരാധകനെ’ കാണാന്‍; ഫുട്ബോളിനെ സ്നേഹിച്ച പാപ്പ

കൊല്‍ക്കത്ത നിരയില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ അര്‍ധ സെഞ്ചുറി നേടി. 36 ബോളില്‍ 50 റണ്‍സാണ് അദ്ദേഹം നേടിയത്. ആന്ദ്രെ റസ്സല്‍ 21ഉം ആങ്ക്രിഷ് രഘുവന്‍ശി 27ഉം റണ്‍സെടുത്തു. ഗുജറാത്തിന് വേണ്ടി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് നേടി. പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ഇശാന്ത് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍ എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News