ഈഡൻ ഗാർഡൻസിലും വിജയക്കുതിപ്പ് തുടരുമോ ടൈറ്റൻസ്; കൊൽക്കത്തക്ക് ജയിച്ചേ തീരൂ, സാധ്യതാ ഇലവൻ ഇങ്ങനെ

gt-vs-kkr

ഈഡൻ ഗാർഡൻസിൽ ഇന്ന് പൊടിപാറും മത്സരമാകും അരങ്ങേറുക. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസും ഏഴാമതുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (കെ കെ ആർ) തമ്മിലാണ് മത്സരം. രാത്രി 7.30ന് മത്സരം ആരംഭിക്കും.

കഴിഞ്ഞ മൂന്ന് മത്സരങ്ങളും തുടർച്ചയായി ജയിച്ച് ഫുൾ പവറിലാണ് ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഗുജറാത്ത് എത്തുന്നത്. അതേസമയം, കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ട് തോൽവിയാണ് അജിങ്ക്യ രഹാനെയുടെ കെ കെ ആർ ഏറ്റുവാങ്ങിയത്. പഞ്ചാബ് കിംഗ്സിന്റെ (പി ബി കെ എസ്) ബാറ്റിങിനെ അതിവേഗതയില്‍ ആക്രമിക്കാന്‍ കഴിഞ്ഞ മത്സരത്തില്‍ ആന്റിച്ച് നോര്‍ട്‌ജെയ്ക്ക് ഈ സീസണിൽ ആദ്യമായി കെ കെ ആർ ഇറക്കിയിരുന്നു. നോര്‍ട്‌ജെ മികച്ച പ്രകടനം കാഴ്ചവച്ചു. മൊയീന്‍ അലിക്ക് പകരമായിരുന്നു അദ്ദേഹം ഇറങ്ങിയത്.

Read Also: ബിസിസിഐ ഈ വർഷത്തെ വാർഷിക കരാറുകൾ പ്രഖ്യാപിച്ചു

ഗുജറാത്തിന് സ്ഥിരതയുള്ള നിരയുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് അവര്‍ ഒരു കളിക്കാരനെ മാത്രമേ മാറ്റുന്നുള്ളൂ. അത് ഇഷാന്ത് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍വന്ത് ഖെജ്രോളിയ എന്നിവരിൽ ആരുമാകാം. വാഷിംഗ്ടണ്‍ ബാറ്റിങിലും അധിക സംഭാവന നല്‍കുന്നു. സാധ്യതാ ഇലവനുകൾ ഇങ്ങനെ:

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 1 സുനില്‍ നരെയ്ന്‍, 2 ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), 3 അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), 4 വെങ്കിടേഷ് അയ്യര്‍, 5 അങ്ക്രിഷ് രഘുവംശി, 6 റിങ്കു സിങ്, 7 ആന്ദ്രെ റസ്സല്‍, 8 രമണ്‍ദീപ് സിങ്, 9 ഹര്‍ഷിത് റാണ, 10 മൊയീന്‍ അലി/ ആന്റിച്ച് നോര്‍ട്‌ജെ, 11 വൈഭവ് അറോറ, 12 വരുണ്‍ ചക്രവര്‍ത്തി

ഗുജറാത്ത് ടൈറ്റന്‍സ്: 1 ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), 2 ബി സായ് സുദര്‍ശന്‍, 3 ജോസ് ബട്ട്ലര്‍ (വിക്കറ്റ്), 4 ഷെര്‍ഫന്‍ റൂഥര്‍ഫോര്‍ഡ്, 5 ഷാരൂഖ് ഖാന്‍, 6 രാഹുല്‍ തെവാട്ടിയ, 7 റാഷിദ് ഖാന്‍, 8 അര്‍ഷദ് ഖാന്‍, 9 സായ് കിഷോര്‍, 10 മുഹമ്മദ് സിറാജ്, 11പ്രസിദ്ധ് കൃഷ്ണ, 12 ഇഷാന്ത് ശര്‍മ/ വാഷിംഗ്ടണ്‍ സുന്ദര്‍/ കുല്‍വന്ത് ഖെജ്രോളിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News