ആരംഭശൂരത്വത്തില്‍ ഒതുങ്ങിയെന്ന ചീത്തപ്പേര് ഹൈദരാബാദിന് മാറ്റിയേ തീരൂ; ഇന്ന് ഗുജറാത്തിനെതിരെ, സാധ്യതാ ടീം ഇങ്ങനെ

gt-vs-srh

ഐ പി എല്ലിലെ എക്കാലത്തേയും ഉയര്‍ന്ന രണ്ടാം സ്കോര്‍ പടുത്തുയര്‍ത്തിയാണ് സണ്‍റൈസേ‍ഴ്സ് ഹൈദരാബാദ് ഇത്തവണത്തെ ആദ്യ മത്സരം ആരംഭിച്ചത്. എന്നാല്‍, അത് ആരംഭശൂരത്വത്തിലൊതുങ്ങി. ഏറ്റവും ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേ‍ഴ്സിനെതിരെ വലിയ തോല്‍വിയും ഏറ്റുവാങ്ങി. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സുമായാണ് ഹൈദരാബാദിന്റെ മത്സരം. വിജയം നേടിയേ തീരൂ അവര്‍ക്ക്. കാരണം ക‍ഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പരാജയമായിരുന്നു ഹൈദരാബാദിന്. ഗുജറാത്തിന് ആകട്ടെ രണ്ട് വിജയവും ഒരു പരാജയവും മാത്രവും. ഹൈദരാബാദിലാണ് ഇന്നത്തെ മത്സരം.

ഈ ഐ പി എല്ലില്‍ നിലവില്‍ ഹൈദരാബാദിനേക്കാള്‍ ഒരുപടി മുകളിലാണ് ഗുജറാത്ത്. ബി സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ എന്നിവരുടെ സ്ഥിരതയാര്‍ന്ന സംഭാവനകളാണ് ഗുജറാത്തിന് കരുത്ത് പകരുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ട്രെന്‍ഡ്സെറ്റര്‍മാരായിരുന്ന ഹൈദരാബാദ് പവര്‍പ്ലേയില്‍ ബുദ്ധിമുട്ടുകയാണ്.

Read Also: കാൽനൂറ്റാണ്ടു കാലത്തെ സേവനത്തിന് വിരാമം; തോമസ് മ്യൂളർ ബയേൺ മ്യൂണിക്ക് വിടുന്നു

ഹൈദരാബാദിന്റെ ട്രാവിഷേക് (ട്രാവിസ് ഹെഡ്- അഭിഷേക് കൂട്ടുകെട്ട്) സ്വാധീനം ആദ്യ മത്സരത്തില്‍ മാത്രമായി ഒതുങ്ങി. ഇഷാന്‍ കിഷന്‍ ആകട്ടെ ആദ്യ സെഞ്ചുറിക്കപ്പുറം നിര്‍ണായകമാകുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇത് നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, യുവതാരം അനികേത് വര്‍മ എന്നിവര്‍ക്ക് മധ്യനിരയില്‍ വളരെയധികം സമ്മര്‍ദം സൃഷ്ടിക്കുന്നു. ഇന്ത്യയ്ക്കായി ടി20യില്‍ അരങ്ങേറ്റം കുറിച്ച അഭിഷേക് ശര്‍മ തന്റെ സ്‌ഫോടനാത്മക ബാറ്റിങ് ആവര്‍ത്തിക്കാന്‍ പാടുപെടുകയാണ്. പ്രശ്നങ്ങള്‍ ബാറ്റിംഗില്‍ മാത്രം ഒതുങ്ങുന്നില്ല. മുഹമ്മദ് ഷമിയും പാറ്റ് കമ്മിന്‍സും താളംകണ്ടെത്താന്‍ പ്രയാസപ്പെടുന്നു. ഇരുവരും യഥാക്രമം 10, 12.30 എന്ന എക്കോണമിയില്‍ റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. സാധ്യതാ ഇലവന്‍ ഇങ്ങനെ:

സണ്‍റൈസേഴ്സ് ഹൈദരാബാദ് (സാധ്യത): 1 ട്രാവിസ് ഹെഡ്, 2 അഭിഷേക് ശര്‍മ, 3 ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), 4 നിതീഷ് റെഡ്ഡി, 5 കമിന്ദു മെന്‍ഡിസ്, 6 ഹെന്റിച്ച് ക്ലാസന്‍, 7 അനികേത് വര്‍മ, 8 പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), 9 ഹര്‍ഷല്‍ പട്ടേല്‍, 10 ജയ്ദേവ് ഉനദ്കട്/ സിമര്‍ജീത് സിങ്, 11 മുഹമ്മദ് ഷമി, 12 സീഷന്‍ അന്‍സാരി


ഗുജറാത്ത് ടൈറ്റന്‍സ് (സാധ്യത): 1 സായ് സുദര്‍ശന്‍, 2 ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), 3 ജോസ് ബട്ട്ലര്‍ (വിക്കറ്റ്), 4 ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, 5 ഷാരൂഖ് ഖാന്‍, 6 രാഹുല്‍ തെവാട്ടിയ, 7 ഗ്ലെന്‍ ഫിലിപ്സ്/ അര്‍ഷദ് ഖാന്‍, 8 റാഷിദ് ഖാന്‍, 9 സായ് കിഷോര്‍, 10 മുഹമ്മദ് സിറാജ്, 11 പ്രസിദ്ധ് കൃഷ്ണ, 12 ഇഷാന്ത് ശര്‍മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News