കലോറി കുറവാണെങ്കിലും പോഷകങ്ങളിൽ കുറവില്ലാത്ത പേരയ്ക്ക സ്ഥിരമായി കഴിക്കൂ; ആരോഗ്യം മെച്ചപ്പെടുത്തൂ

പോഷകങ്ങളാൽ സമ്പുഷ്ടവും രുചികരവുമാണ് പേരയ്ക്ക. സവിശേഷമായ രുചിയുള്ള പേരയ്ക്ക പലരും ഇഷ്ടപ്പെടുന്നു.

മികച്ച സൂപ്പർഫുഡുകളിലൊന്നായി വാഴ്ത്തപ്പെട്ട പേരയ്ക്കയുടെ ഗുണങ്ങൾ നോക്കൂ…

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
വിറ്റാമിൻ സി പ്രധാനമാണ് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന്. വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക സാധാരണ അണുബാധകളിൽ നിന്നും രോഗകാരികളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്നത് നമുക്ക് അറിയാത്ത കാര്യമാണ്. ശരീരത്തിലെ ചീത്ത ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ പേരയ്ക്കയ്ക്ക് ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കാൻസർ വിരുദ്ധ ഘടകങ്ങൾ ഉണ്ട്
ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നിർവീര്യമാക്കാനും കുറയ്ക്കാനും സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റായ ലൈക്കോപീൻ കൊണ്ട് സമ്പന്നമാണ് പേരയ്ക്ക.

ALSO READ: ചായക്കടകളിലെ രുചിയൂറും വെട്ടുകേക്ക് ട്രൈ ചെയ്താലോ?

പ്രമേഹം തടയുന്നു
പേരയ്ക്കയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ സഹായകമാണ്. ഫൈബറുകളാൽ സമ്പന്നമായതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും പേരയ്ക്ക ഉപകാരപ്രദമാണ്.

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന സോഡിയം, പൊട്ടാസ്യം എന്നിവയുടെ ഉയർന്ന അളവ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഹൈപ്പർടെൻഷൻ ഉള്ളവർക്ക് പ്രത്യേകിച്ചും സഹായകരമാണ്. മാത്രമല്ല ഹൃദ്രോഗം തടയാൻ സഹായിക്കുന്ന നല്ല കൊളസ്ട്രോളും ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്.

ALSO READ: ഉരുഴക്കിഴങ്ങുണ്ടോ വീട്ടില്‍? നഖങ്ങള്‍ തിളക്കമുള്ളതാക്കാന്‍ ഇതാ ഒരു എളുപ്പവഴി

സമ്മർദ്ദം കുറയ്ക്കുന്നു
പേരയ്ക്കയിലെ മഗ്നീഷ്യം പേശികളെ ശാന്തമാക്കുന്നതിലൂടെ ദൈനംദിന സമ്മർദ്ദത്തെ ചെറുക്കാനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ എല്ലാ ഫിറ്റ്നസ് വിദഗ്ധരും പേരയ്ക്ക നിർദേശിക്കാറുണ്ട്. ഈ ഫലം വിശപ്പ് കുറയ്ക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ആരോഗ്യകരമായ ഫലങ്ങളായ ആപ്പിൾ, ഓറഞ്ച് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പേരയ്ക്കയിൽ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News