
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2025 -26 അധ്യയന വര്‍ഷത്തേക്ക് സംസ്‌കൃതം, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ് വകുപ്പുകളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്.
യു.ജിസി റെഗൂലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി താഴെപ്പറയുന്ന തീയതിയിലും സമയത്തും അഭിമുഖത്തിന് ഹാജരാകണം.
നെറ്റ്/പി.എച്ച്.ഡി യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ പി.ജിയില്‍ 55%-നു മുകളില്‍ മാര്‍ക്ക് ഉള്ളവരെയും പരിഗണിക്കും. അഭിമുഖ തീയതിയും സമയവും താഴെ പറയും പ്രകാരമാണ്. കംപ്യൂട്ടര്‍ സയന്‍സ്-മെയ് 22 രാവിലെ 10.30. സംസ്‌കൃതം- മെയ് 22 ഉച്ചയ്ക്ക് രണ്ട്. ഇംഗ്ലീഷ് മെയ് 23 രാവിലെ 10.30. ഫോണ്‍-0494 2630027.
ALSO READ: എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്സ് ; ഇപ്പോൾ അപേക്ഷിക്കാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here