അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം, കെട്ടിടത്തില്‍ നിന്ന് വീണയാള്‍ മരിച്ചു

വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. കെട്ടിടത്തില്‍ നിന്ന് വീണയാള്‍ മരിച്ചു. ബീഹാര്‍ സ്വദേശി സിക്കന്തര്‍ കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വടകര ജെ.ടി റോഡിലെ താമസ സ്ഥലത്തെ ഇരു നില കെട്ടിടത്തില്‍ നിന്നാണ് ഇരുവരും വീണത്. പരിസരത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സിക്കന്തര്‍ കുമാര്‍ മരിച്ചു. സംഭവത്തിന്റ സി സി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്.

ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം. ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായി പരിസരത്തെ സ്ഥാപനങ്ങളിലുള്ളവര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ഒരാളെ പോലീസ് കസ്റ്റഡിലെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News