‘കേരൾ അച്ഛാ ഹേ’ ; നവകേരള സദസിന് ആശംസാബാനറുമായി അതിഥി തൊഴിലാളികൾ

കണ്ണൂരിൽ നവകേരള സദസിന് പിന്തുണയുമായി അതിഥി തൊഴിലാളികൾ. ‘കേരൾ അച്ഛാ ഹേ ‘എന്ന ബാനർ ഉയർത്തിപിടിച്ചാണ് അതിഥി തൊഴിലാളികൾ ആശംസ അറിയിച്ചിരിക്കുന്നത്. ബിഹാർ, തമിഴ്നാട്, ഉത്തർ പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് ബാനർ ഉയർത്തിപ്പിടിച്ച് ജാഥയായി നവകേരള സദസിന് ആശംസ അറിയിച്ച് കണ്ണൂർ കലക്ടറേറ്റ് മൈതാനത്തേക്ക് എത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി സ്ത്രീകളും കുട്ടികളുമാണ് നവകേരള സദസിൽ പങ്കെടുക്കുന്നത്.

Also read:മരത്തിൽ നിന്നും ജലപ്രവാഹം; അമ്പരപ്പിച്ച് മൾബറി ട്രീ

അതേസമയം, നവകേരള സദസ് ജനങ്ങള്‍ക്കാവശ്യമുള്ള പരിപാടിയാണെന്നും അതുകൊണ്ടാണ് ജനലക്ഷങ്ങള്‍ പിന്തുണയുമായെത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാരും അസൂയപ്പെട്ടിയ്യോ കെറുവിച്ചിട്ടോ അമര്‍ഷം പ്രകടിപ്പിച്ചിട്ടോ കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ജനവികാരമാണ്. നാടിന്റെ വികാരമാണ്. അതുകൊണ്ടാണ് ഭേദചിന്തയില്ലാതെ, പ്രായവ്യത്യസമില്ലാതെ എല്ലാവരും ഇതിലേക്ക് ഒഴുകിയെത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also read:സ്റ്റാറ്റസ് കാണാന്‍ ഇനി കൂടുതല്‍ എളുപ്പം; സ്റ്റാറ്റസ് ഫില്‍റ്റര്‍ ഓപ്ഷനുമായി വാട്‌സ്ആപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here