ഗുജറാത്തിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 തൊഴിലാളികൾ മരിച്ചു

GUJARAT

ഗുജറാത്തിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബനസ്‌കന്ത ജില്ലയിലെ ഡീസ പട്ടണത്തിലെ ധുൻവ റോഡിലുള്ള ഒരു പടക്ക ഫാക്ടറി ഗോഡൗണിലാണ് സംഭവം ഉണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

അതേസമയം അപകട കാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവ സമയത്ത് ഫാക്ടറിയിൽ എത്ര തൊഴിലാളികൾ ഉണ്ടായിരുന്നു എന്നതും രക്ഷപെട്ടവരുടെ എണ്ണവും ഇനിയും കൃത്യമായി അറിവായിട്ടില്ല.

ALSO READ: കേരള സ്റ്റോറിയെയും കാശ്മീർ ഫയൽസിനെയും പ്രകീർത്തിച്ച് ഓർഗനൈസർ; എമ്പുരാൻ തീവ്രവാദത്തെ ന്യായീകരിക്കുന്ന ചിത്രമെന്നും വിമർശനം

സ്ഫോടനം ഉണ്ടായ ഉടൻ തന്നെ എസ്ഡിആർഎഫ് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. ഫാക്ടറിയിലെ തീ അഗ്നിശമന സേന എത്തി അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥലത്ത് നിന്നും മാലിന്യങ്ങൾ നൂക്കം ചെയ്യാനുള്ള പ്രവർത്തികളും തുടരുകയാണ്.

ENGLISH NEWS SUMMARY: 17 workers killed in explosion at firecracker factory in Gujarat. The incident took place at a firecracker factory godown on Dhunwa Road in Deesa town of Banaskantha district. The accident was caused by a boiler explosion. Several people were injured in the accident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News