പാട്ടുമഴയല്ല, ഇത് നോട്ടുമഴ ! ഗുജറാത്തി ഗായകന്റെ വൈറൽ വീഡിയോ ഇങ്ങനെ

Singer Showered With Lakhs In Cash During Folk Music Event In Gujarat

സോഷ്യൽ മീഡിയയിൽ എപ്പോഴും പല വിഡിയോകളും വൈറലായി മാറാറുണ്ട്. ചിലതൊക്കെ കണ്ടാൽ നമ്മൾ അമ്പരന്ന് നിന്നുപോകും. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഗുജറാത്തിലെ ജുനാഗഡിൽ നടന്ന ഒരു നാടൻപാട്ട് പരിപാടിക്കിടെ ഗായകൻ ഗോപാൽ സാധുവിനെ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ കൊണ്ട് മൂടുന്ന വീഡിയോ ആണിത്. ജുനാഗഡിലെ ഖംഭാലിയ ഗ്രാമത്തിൽ നടന്ന ‘ദായ്രോ’ എന്ന പരമ്പരാഗത ഗുജറാത്തി നാടൻപാട്ട് പരിപാടിക്കിടെ ആണ് പാട്ടുകാരനെ പണം കൊണ്ട് മൂടിയത്.

ഭജൻ ഗായകനായ ഗോപാൽ സാധു ഹാർമോണിയം വായിച്ചു പാടിക്കൊണ്ടിരുന്നപ്പോൾ ഭക്തർ നോട്ടുകൾ വാരിക്കോരി അദ്ദേഹത്തിന്റെ മേൽ ഇടുകയായിരുന്നു. വലിയ ചാക്കുകളിൽ നിന്ന് നോട്ടുകൾ ഗായകന്റെ മേൽ കൊണ്ടിടുന്നത് കാണാൻ കഴിയും. പണത്തിന്റെ കൂമ്പാരം കാരണം ഗായകനെ കാണാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു എങ്കിലും അദ്ദേഹം യാതൊരു ഭാവവ്യത്യാസവുമില്ലാതെ തന്റെ പാട്ട് തുടരുന്നതും കാണാം.

ALSO READ: നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്തും: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഗുജറാത്തിലെ ഇത്തരം സംഗീത പരിപാടികളിൽ ഗായകർക്ക് മേൽ പണമിടുന്നത് ഒരു പതിവ് രീതി തന്നെ ആണ്. ഇത്തരത്തിൽ ശേഖരിക്കുന്ന പണം സാധാരണയായി പാവപ്പെട്ടവരുടെ ക്ഷേമത്തിനോ മറ്റ് സാമൂഹിക ആവശ്യങ്ങൾക്കോ വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. ഗുജറാത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മുൻപും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News