തെരുവുനായയെ രക്ഷിക്കാനായി കാർ വെട്ടിച്ചു; അപകടത്തിൽ ഭാര്യക്ക് ദാരുണാന്ത്യം; കുറ്റബോധത്താൽ സ്വയം കേസ് നൽകി ഭർത്താവ്

അഹമ്മദാബാദിൽ കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ബാരിക്കേഡില്‍ ഇടിച്ച് ഭാര്യ മരിച്ച സംഭവത്തില്‍ സ്വയം കുറ്റപ്പെടുത്തി ശിക്ഷ വാങ്ങാന്‍ ഒരുങ്ങി ഭര്‍ത്താവ്. ഭാര്യയുടെ മരണത്തിന് കാരണം താനാണ് എന്ന് ചൂണ്ടിക്കാട്ടി 55കാരന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 55 കാരന്‍ പരാതി നല്‍കിയത് തന്റെ ശ്രദ്ധക്കുറവും അമിത വേഗവുമാണ് അപകടത്തിന് കാരണമായതെന്നും തനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ്.

Also read:വെറും രണ്ട് ദിവസത്തിനുള്ളില്‍ മുഖത്തെ കറുത്ത പാടുകള്‍ മാറും; ഇതാ ഒരു എളുപ്പവഴി

അപകടം ഉണ്ടായത് ഭാര്യ അമിതയ്‌ക്കൊപ്പം 55കാരനായ പരേഷ് ദോഷി അംബാജി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു. അപകടം സംഭവിച്ചത് ഗുജറാത്തിലെ ഖേരോജ്-ഖേദ്ബ്രഹ്മ ഹൈവേയില്‍ ദാന്‍ മഹുദി ഗ്രാമത്തിന് സമീപമാണ്. കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് അമിതയ്ക്ക് മരണം സംഭവിച്ചത്. വാഹനമോടിക്കുന്നതിനിടെ തന്റെ ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പരേഷ് ദോഷിയുടെ പരാതിയില്‍ പറയുന്നത്.

Also read:കൊന്നിട്ടും തീരാത്ത ക്രൂരത; പലസ്തീനില്‍ 14കാരനെ വെടിവെച്ചുകൊന്ന ശേഷം മൃതദേഹം തട്ടിക്കൊണ്ടുപോയി ഇസ്രയേല്‍ സൈന്യം

അപകടത്തെ തുടര്‍ന്ന് ഓട്ടോ ലോക്ക് മെക്കാനിസം തകരാറിലായി. ഇതിനെ തുടര്‍ന്ന് പുറത്ത് ഇറങ്ങാന്‍ സാധിച്ചില്ല. വഴിയാത്രക്കാരാണ് കാറിന്റെ ചില്ല് തകര്‍ത്ത് ഇരുവരെയും പുറത്ത് എത്തിച്ചത്. അമിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News