മൊബൈൽ ചാർജർ തരാമെന്ന വ്യാജേന മുറിയിലേക്ക് വിളിച്ച് വിദ്യാർഥിയെ പീഡിപ്പിച്ചു; ഗുജറാത്തിൽ കായികാധ്യാപകൻ അറസ്റ്റിൽ

arrest

പന്ത്രണ്ട് വയസുകാരനായ വിദ്യാർഥിയെ പീഡീപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ അംറേലിയിലാണ് സംഭവം. അംറേലിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനാണ് പിടിയിലായത്.

വിദ്യാർഥിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശാൽ സാവലിയ എന്നയാളാണ് പിടിയിലായത്. സ്കൂൾ ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന വിദ്യാർഥിക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം.

ALSO READ; ‘കാലില്‍ കോമ്പസ് കൊണ്ട് കുത്തി, മുറിവിലും കണ്ണുകളും ലോഷന്‍ ഒഴിച്ചു, അലറിക്കരഞ്ഞ വിദ്യാര്‍ത്ഥിയുടെ മുന്‍ഭാഗത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് ഡംബല്‍ തൂക്കി സീനിയേഴ്‌സ്’; കോട്ടയത്തെ റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കൈരളിക്ക്

ജനുവരി ഏഴിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മൊബൈൽ ചാർജർ തരാമെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് മൂന്നിലധികം തവണ ഇയാൾ വിദ്യാർഥിയെ പീഡിപ്പിച്ചു. തുടർന്ന് വിദ്യാർഥി ഇക്കാര്യം അച്ഛനെ അറിയിച്ചതോടെ സംഭവം പുറത്താകുന്നത്.

വിദ്യാർഥിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശാലിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ സ്മാർട്ട്ഫോണിൽ നിന്നും അശ്ലീല ദൃശ്യങ്ങൾ അടക്കം കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News