
ഐ പി എല്‍ പ്ലേ ഓഫ് യോഗ്യത നേടി ഗുജറാത്ത് ടൈറ്റന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 10 വിക്കറ്റ് വിജയവുമായാണ് ഗുജറാത്തിന്റെ പ്ലേ ഓഫ് എൻട്രി. ബെംഗളൂരു റോയൽ ചലഞ്ചേഴ്സും പ്ലേ ഓഫിലെത്തി. 200 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് ആറ് പന്ത് ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ 205 റൺസ് എടുക്കുകയായിരുന്നു. സായി സുദർശൻ സെഞ്ചുറിയും ഗിൽ അർധ സെഞ്ചുറിയും നേടി.
സിക്‌സര്‍ പറത്തിയാണ് സായി ഗുജറാത്തിന് വിജയം നേടിക്കൊടുത്തത്. സായി തുടക്കം മുതല്‍ വേഗത്തിലുള്ള സ്‌കോറിങ് യാഥാർഥ്യമാക്കി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍ ഒപ്പമുണ്ടായിരുന്നു. സുദര്‍ശന്‍ 108 റണ്‍സും ഗില്‍ 93 റണ്‍സും നേടി.
Read Also: ലക്ഷ്യത്തിലെത്താനാകാതെ കിതച്ചുവീണ് രാജസ്ഥാന്‍; ബ്രാര്‍ തിളങ്ങി, പഞ്ചാബിന് ജയം
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന്റെ കെ എൽ രാഹുൽ നേടിയ സെഞ്ചുറി പാഴായി. 65 ബോളിൽ 112 റൺസ് ആണ് രാഹുൽ അടിച്ചുകൂട്ടിയത്. അഭിഷേക് പോറൽ 25 റൺസെടുത്തു. ഡൽഹിയിലായിരുന്നു മത്സരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here