
അഹമ്മദാബാദിൽ നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു വമ്പൻ ജയം. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരോട് 89 റൺസിന് തോറ്റ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു.
230 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ വൻ തിരിച്ചടിയേറ്റു. ആദ്യ പന്തിൽ താനെ സഞ്ജു സാംസൺ പുറത്തായി. അധികം വൈകാതെ തന്നെ നായകൻ റുതുരാജ് ഗായ്കവാഡും ഉറ്വിൽ പട്ടേലും മടങ്ങി. പിന്നീട് ശിവം ദൂബെ 17 പന്തിൽ 47 റൺസ് നേടി ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും മറുവശത്ത് ബാറ്റർമാർ ഒന്നിന് പുറകെ ഒന്നായി കൂടാരം കയറിയതോടെ ദുബെയുടെ പോരാട്ടം വിഫലമായി. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, കാഗിസോ റബാഡ, റാഷിദ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടിയതോടെ ചെന്നൈ 13.4 ഓവറിൽ 140 റൺസിന് പുറത്തായി.
Also Read:അഹമ്മദാബാദിൽ ഗുജറാത്തിന്റെ ബാറ്റിംഗ് താണ്ഡവം; ചെന്നൈക്ക് ജയിക്കാൻ 230 റൺസ് വേണം
നേരത്തെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ചെന്നൈക്കെതിരെ ആതിഥേയർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. സായി സുദർശൻ 84 റൺസും ഗിൽ 64 റൺസും നേടി ടീമിന് മികച്ച തുടക്കം നൽകി. പിന്നാലെ എത്തിയ ജോസ് ബട്ട്‌ലർ 27 പന്തിൽ 57 റൺസ് അടിച്ച് പുറത്താകാതെ നിന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

