
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മാന്യമായ സ്കോർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി.
മത്സരത്തിൽ ആതിഥേയർക്ക് രക്ഷകനായത് ഓപ്പണർ സായി സുദർശനാണ്. അഞ്ചു ഫോറും രണ്ട് സിക്സും അടിച്ച താരം 44 പന്തിൽ 61 റൺസ് നേടി ടീമിന്റെ ടോപ്പ് സ്കോററായി. അവസാന ഓവറുകളിൽ 33 പന്തിൽ 50 റൺസ് നേടിയ വാഷിങ്ടൺ സുന്ദർ ടീമിന്റെ സ്കോർ 160 കടത്തി. 7 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു സുന്ദറിന്റെ ഇന്നിംഗ്സ്. നിഷാന്ത് സിന്ധു 22 റൺസുമായി തിളങ്ങി.
Also Read: നിങ്ങൾക്ക് എത്ര പുഷ്-അപ്പ് ചെയ്യാൻ കഴിയണം? ഉത്തരം കേട്ടാൽ ഞെട്ടും
സൺറൈസേഴ്സിനായി പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നായകൻ പാറ്റ് കമ്മിൻസ് നാലോവറിൽ വെറും 20 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

