ഓറഞ്ചില്‍ ഉറച്ച് ഗില്‍; പതിനാറാം സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാകും

ഐപിഎല്ലിന്റെ പതിനാറാം സീസണില്‍ സ്ഥിരയാര്‍ന്ന പ്രകടനം തുടര്‍ന്ന താരമാണ് യുവതാരം ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തത്. ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലില്‍ കടത്തിയില്‍ പ്രധാന ഘടകങ്ങളിലൊന്ന് ഈ യുവ താരത്തിന്റെ പ്രകടനമായിരുന്നു. അഹമ്മദാബാദില്‍ നടന്ന കലാശപ്പോരിലും വെടിക്കെട്ട് തുടര്‍ന്ന ഗില്‍ 20 പന്തില്‍ നിന്ന് 39 റണ്‍സെടുത്താണ് മടങ്ങിയത്.

ഈ സീസണിലെ മികച്ച റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപും ശുഭ്മാന്‍ ഗില്‍ ഉറപ്പിച്ചു. 3 സെഞ്ച്വറികളും 4 അര്‍ദ്ധസെഞ്ചുറികളും അടിച്ചുകൂട്ടിയാണ് ഗില്‍ 890 റണ്‍സെടുത്തത്. പതിനാല് മത്സരങ്ങളില്‍ നിന്ന് 730 റണ്‍സെടുത്ത ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയാണ് പട്ടികയില്‍ ഗില്ലിന് പിന്നില്‍ രണ്ടാമതുള്ളത്.

തിങ്കളാഴ്ചത്തെ പ്രകടനത്തോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഗില്‍ രണ്ടാമതെത്തി. ജോസ് ബട്ട്‌ലറേയാണ് ഗുജറാത്ത് താരം മറികടന്നത്. 17 മത്സരങ്ങളില്‍ നിന്ന് 890 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. 2022ല്‍ ബട്ട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനായി 863 റണ്‍സാണ് നേടിയത്. 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 973 റണ്‍സ് നേടിയ സൂപ്പര്‍ താരം വിരാട് കോഹ്ലി പട്ടികയില്‍ ഒന്നാമത്.

ഒരു ഐപിഎല്‍ സീസണില്‍ മൂന്നോ അതിലധികമോ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഗില്‍ ഇക്കുറി സ്വന്തമാക്കി. 2016ല്‍ നാല് സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്ലിയാണ് ഈ പട്ടികയും ഒന്നാമത്. കോഹ്ലിക്ക് ശേഷം ഒരു സീസണില്‍ 800 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഗില്‍ സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here