മുംബൈയെ പൂട്ടി ​ഗുജറാത്ത് ടൈറ്റൻസ്

Gujarat Titans

ഐപിഎല്ലിൽ മുംബൈയെ പൂട്ടി ​ഗുജറാത്ത് ടൈറ്റൻസ്. 36 റൺസിന്റെ വിജയമാണ് ​ഗുജറാത്ത് സ്വന്തമാക്കിയത്. ടോസ് നേടിയ മുംബൈ ​ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് സായി സുദർശനിന്റെ അർ‍ധശതകത്തിന്റെ ബലത്തിൽ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് സ്വന്തമാക്കി.

ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ (38), സായി സുദർശൻ (63) എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് ​ഗുജറാത്തിന് നൽകിയത്. ​ഗില്ലിനെ പുറത്താക്കി നമൻ ദർ മുംബൈയ്ക്കായി കൂട്ടുക്കെട്ട് പൊളിച്ചെങ്കിലും പിന്നാലെ എത്തിയ ജോസ് ബട്ലറുമായി (39) ചേർന്ന് സുദർശൻ സ്കോറിങ് മുന്നോട്ട് നീക്കി. പിന്നാലെ എത്തിയ മറ്റ് ബാറ്റർമാർക്ക് ഒന്നും കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ല.

Also Read: ഇതൊക്കെ പാകിസ്ഥാനെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യങ്ങളാണ്! 7 ഓവറിനിടെ 7 വിക്കറ്റ് നഷ്ടം; നാടകീയമായി തകർന്നടിഞ്ഞു

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഓവറിൽ തന്നെ രോഹിത്തിനെ നഷ്ടമായി. സിറാജാണ് കന്നി വിക്കറ്റ് ​ഗുജറാത്തിനായി സ്വന്തമാക്കിയത്. പിന്നാലെ റയാൻ റിക്കിൾട്ടണും (6) ഔട്ടായി. എന്നാൽ പിന്നീടെത്തിയ സൂര്യകുമാറും, തിലക് വർമയും മികച്ച കൂട്ടുക്കെട്ട് പടുത്തുയർത്തി. എന്നാൽ തിലക് വർമക്ക് കൂറ്റനടികൾക്കോ ബോളിനനുസരിച്ച് റൺ കണ്ടെത്താനോ സാധിച്ചില്ല. 36 പന്തിൽ 39 റൺസാണ് തിലകിന്റെ സമ്പാ​ദ്യം.

എന്നാൽ മറുവശത്ത് സൂര്യകുമാർ തകർത്തടിക്കുകയായിരുന്നു 28 പന്തിൽ 48 റൺസ്. എന്നാൽ പ്രസിദ് കൃഷ്ണ സൂര്യകുമാറിനെ ​ഗില്ലിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. അവസാന ഓവറുകളിൽ മിച്ചൽ സാന്റ്നറും, നമാൻ ദറും അടിക്കാൻ ശ്രമിച്ചെങ്കിലും വിജയം കൈയ്യെത്തുന്നതിലും അകലെയായിരുന്നു.

​ഗുജറാത്തിനായി പ്രസിദ് കൃഷ്ണയും സിറാജും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here