വെടിക്കെട്ട് വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്‌

ഐപിഎല്ലിലെ ഉദ്ഘാടന പോരാട്ടത്തില്‍ വിജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ്  ചെയ്ത
ചെന്നൈ സൂപ്പര്‍ കിങ്സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലു ബോള്‍ ബാക്കി നില്‍ക്കെയായിരുന്നു ഗുജറാത്ത് വിജയക്കൊടി പാറിച്ചത്.

ശുഭ്മാന്‍ ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഗുജറാത്തിന്റെ വിജയം അനായാസമാക്കിയത്. കൂടാതെ അവസാനത്തെ ഓവറുകളിലെ റാഷിദ്ഖാന്റെയും തിവാത്തിയുടെയും പ്രകടനങ്ങളും ഗുജറാത്തിനെ തുണച്ചു.

ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ തുടക്കത്തില്‍ തന്നെ ചെന്നൈയ്ക്ക് നഷ്ടമായി. താരം ഒരു റണ്‍ മാത്രമാണ് എടുത്തത്. സഹ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ മികച്ച ബാറ്റിങാണ് ചെന്നൈയ്ക്ക് കരുത്തായത്. താരം 50 പന്തില്‍ നാല് ഫോറും ഒന്‍പത് സിക്സും സഹിതം 92 റണ്‍സ് വാരി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News