അവസാന ഓവറിലെ ഫോട്ടോ ഫിനിഷില്‍ ഗുജറാത്ത്

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ് നിന്ന ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം. 6 വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി.36 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 9 പന്തില്‍ 22 അടിച്ച് കുട്ടിയ ഷാരൂഖ് ഖാനാണ് പഞ്ചാബ് സ്‌കോര്‍ 150 കടത്തിയത്. മോഹിത് ശര്‍മ ഗുജറാത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

154 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 19ാം ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 19. 5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്. 49 പന്തില്‍ 67 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. അര്‍ഷദീപ് സിംഗ്, റബാഡ, ഹര്‍പ്രീത് ബ്രാര്‍, സാം കറന്‍ എന്നിവര്‍ പഞ്ചാബിനായി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News