ഗുജറാത്ത്‌ ബോട്ട് അപകടം; പതിനെട്ട് പേർക്കെതിരെ കേസെടുത്തു

ഗുജറാത്ത്‌ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് പതിനെട്ട് പേർക്കെതിരെ കേസെടുത്തു. ബോട്ടിൽ ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നില്ല. അനുവദിച്ചിരുന്നതിലും കൂടുതൽ ആളുകളെ കയറ്റി. ഇത് അപകടത്തിന് കാരണമായി. വഡോദരയിലെ ഹര്‍ണി തടാകത്തില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 13 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും മരിച്ചു.

ALSO READ: ‘ഒറ്റപ്പെട്ടവരെ ചേര്‍ത്തു പിടിക്കാന്‍ സമൂഹം തയ്യാറാകണം’: മന്ത്രി സജി ചെറിയാന്‍

അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്രവര്‍ത്തനത്തില്‍ ഇതുവരെ പത്തിലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായി ഗുജറാത്ത് മന്ത്രി റുഷികേശ് പട്ടേല്‍ അറിയിച്ചു. അപകടത്തില്‍ കാണാതായവരില്‍ പലരും ചെളിയില്‍ അകപ്പെട്ടേക്കാമെന്നുമാണ് സൂചനകള്‍. ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ: ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ: മൂന്ന്‌ ഗോളിന്‌ ടാൻസാനിയയെ തോൽപ്പിച്ച് മൊറോക്കോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News