അഹമ്മദാബാദിൽ ഗുജറാത്തിന്റെ ബാറ്റിംഗ് താണ്ഡവം; ചെന്നൈക്ക് ജയിക്കാൻ 230 റൺസ് വേണം

gt-vs-dc-sai-sudarsan-gill

പിഎല്ലിൽ അഹമ്മദാബാദിൽ നടക്കുന്ന നിർണ്ണായക മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു കൂറ്റൻ സ്കോർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ചെന്നൈക്കെതിരെ ആതിഥേയർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി.

Also Read: ലോകകപ്പിന് മുൻപ് നെയ്മറിന് വീണ്ടും പരുക്ക്! ബ്രസീൽ ക്യാമ്പിൽ ആശങ്ക

ഓപ്പണർമാരായ സായ് സുർശന്റെയും നായകൻ ശുഭ്മൻ ഗില്ലിന്റെയും മികച്ച പ്രകടനമാണ് ഗുജറാത്തിനു തുണയായത്. സുർശ 84 റൺസും ഗിൽ 64 റൺസും നേടി ടീമിന് മികച്ച തുടക്കം നൽകി. പിന്നാലെ എത്തിയ ജോസ് ബട്ട്‌ലർ 27 പന്തിൽ 57 റൺസ് അടിച്ച് പുറത്താകാതെ നിന്നു. ചെന്നൈ ബൗളിംഗിൽ അൻഷുൽ കാംബോജ്, സ്പെൻസർ ജോൺസൺ, മുകേഷ് ചൗധരി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.പ്ലേ ഓഫ് യോഗ്യത നേടാൻ മത്സരത്തിൽ ജയം അനിവാര്യമായ ചെന്നൈ സൂപ്പർകിങ്സിന് തുടക്കം മുതൽ ആക്രമിച്ചു കളിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News