ഖത്തറും യു എ ഇയും ബഹറൈനും കുവൈറ്റും വ്യോമപാത തുറന്നു

ഖത്തർ, യു എ ഇ, ബഹറൈൻ, കുവൈറ്റ് രാജ്യങ്ങൾ വ്യോമപാത തുറന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഈ രാജ്യങ്ങൾ അറിയിച്ചു. ഇറാൻ ആക്രമണ ഭീഷണിയുള്ളതിനാലാണ് വ്യോമപാത അടച്ചിട്ടിരുന്നത്. അതേസമയം, ചില വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്.

കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറക്കാനും അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വ്യോമഗതാഗതം പുനരാരംഭിക്കാനും തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) തിങ്കളാഴ്ച വൈകിട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ചും പ്രാദേശിക, അന്തര്‍ദേശീയ ഏജന്‍സികളുമായി തുടര്‍ച്ചയായ സഹകരണത്തോടെയും ചുറ്റുപാടുമുള്ള സ്ഥിതിഗതികള്‍ സ്ഥിരത കൈവരിച്ചതിനെ തുടര്‍ന്നുമാണ് ഈ നടപടിയെന്ന് ഡി ജി സി എ പത്രക്കുറിപ്പില്‍ അറിയിച്ചു.

Read Also: ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണം

നിരവധി അയല്‍ രാജ്യങ്ങള്‍ സ്വീകരിച്ച സമാനമായ മുന്‍കരുതല്‍ നടപടികളുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് വ്യോമാതിര്‍ത്തി താത്കാലികമായി അടച്ചിടുന്നതായി ഡി ജി സി എ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News