
സലാലയിൽ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് പുനരാരംഭിക്കാൻ നീക്കം . സർവീസ് പുനരാരംഭിക്കാൻ നിർദേശം അയച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് ഒമാൻ ഹെഡ് വരുൺ കഡേക്കർ പറഞ്ഞു. കോൺസുലാർ ഏജന്റ് ഡോക്ടർ കെ സനാതനനെയാണ് ഇക്കാര്യം അറിയിച്ചത്.
ALSO READ – അതുല്യയുടെ ദുരൂഹമരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഷാർജ പൊലീസിൽ പരാതി നൽകി
സലാലയിൽ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് നേരത്തെ നിർത്തലാക്കിയിരുന്നു. ഒമാനിലെ യാത്രക്കാരുടെ പ്രശ്നങ്ങൾ എയർ ഇന്ത്യ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനായെന്നു ഡോ കെ സനാതനൻ പറഞ്ഞു. സലാലയിലെ മലയാളികളുടെ യാത്ര പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് ലോക കേരളസഭ അംഗങ്ങളായ പവിത്രൻ കാരായിയുടെയും ഹേമ ഗംഗാധരന്റെയും നേതൃത്വത്തിൽ വിവിധ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ചു പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി, വ്യോമയാന മന്ത്രി, വിദേശാകാര്യ മന്ത്രി എം പി മാർ എന്നിവർക്ക് പരാതിയും നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

