മലയാളം മിഷൻ ‘ഭാഷാ മയൂരം’ പുരസ്‌കാരം അംബു സതീഷിന്

Ambu Satheesh Malayalam Mission Award

മലയാളം മിഷൻ നൽകുന്ന ‘ഭാഷാ മയൂരം’ പുരസ്കാരത്തിന് അംബു സതീഷ് അർഹയായി. മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്‌സണാണ് അംബു സതീഷ്. ഇന്ത്യക്ക് പുറത്തുള്ള ഭാഷാപ്രവർത്തകയ്ക്കുള്ള വിഭാഗത്തിലാണ് ഇവർ പുരസ്കാരം സ്വന്തമാക്കിയത്.

മലയാള ഭാഷയുടെ പ്രചാരണത്തിനും ഭാഷാപ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്കുമാണ് മലയാളം മിഷൻ പുരസ്കാരങ്ങള്‍ നൽകുന്നത്. മലയാള ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി അംബു സതീഷ് ദീർഘകാലമായി നടത്തിയ അർപ്പിത സേവനങ്ങൾക്കും അക്കാദമിക് – സംഘടനാ തല പ്രവർത്തനങ്ങൾക്കും നൽകിയ അംഗീകാരമാണ് ഈ പുരസ്‌കാരം. കോട്ടയം കുമാരനല്ലൂർ സ്വദേശിനിയാണ്‌ അംബു സതീഷ്. കുമാരനല്ലൂർ പൈങ്ങോട്ടു കുന്നുമ്പുറം സ്വദേശി സതീഷ്‌ കുമാർ ജീവിതപങ്കാളിയാണ്. നൃപൻ എസ്‌ കൃഷ്‌ണൻ, ദ്രുവൻ എസ്‌ കൃഷ്‌ണൻ എന്നിവരാണ്‌ മക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News