ഉയർന്ന സാമ്പത്തിക വളർച്ചയുമായി ബുർജീൽ ഹോൾഡിങ്സ്; വരുമാനത്തിൽ കുതിച്ചുചാട്ടം

burjeel holdings abu dhabi

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ (ചെലവുനീക്കി ബാക്കിയുള്ള ആദായം) വളർച്ച നേടി മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ്. വരുമാനം 9.8% വർധിച്ച് 5,501 മില്യൺ ദിർഹം (135.7 ബില്യൺ രൂപ) ആയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുറത്തുവന്ന 2025, വാർഷിക സാമ്പത്തിക ഫലങ്ങളിൽ മികച്ച വളർച്ചയാണ് ബുർജീൽ ഹോൾഡിങ്സ് സ്വന്തമാക്കിയത്.

ഡിസംബർ 31ന് അവസാനിച്ച 12 മാസ കാലയളവിലെ ഓഡിറ്റ് ചെയ്യാത്ത പ്രാഥമിക സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഗ്രൂപ്പിന്റെ വരുമാനം പ്രതിവർഷം 9.8% കൂടി, 5,501 മില്യൺ ദിർഹമായി (135.7 ബില്യൺ രൂപ) മാറി. അതേസമയം, ആകെ രോഗി സന്ദർശന നിരക്ക് 8.4% വർധിച്ച് 7 മില്യൺ കവിഞ്ഞു.

ALSO READ: കുവൈത്തിലേക്ക് സന്ദർശക വിസയിൽ എത്തുന്നവർ രാജ്യത്തെ താമസ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നോർപ്പിച്ച് അധികൃതർ

ഇബിഐടിഡിഎ (EBITDA) 19.9 % ഉയർന്ന് 1,089 മില്യൺ ദിർഹമായി (26.9 ബില്യൺ രൂപ). 2024 ലെ 18.1 ശതമാനത്തിൽ നിന്ന് മാർജിൻ 19.8 ശതമാനമായാണ് വളർന്നത്. അറ്റാദായം 39.5% ഉയർന്ന് 503 മില്യൺ ദിർഹത്തിലെത്തി (12.4 ബില്യൺ രൂപ). അറ്റാദായ മാർജിൻ 9.1 ശതമാനമായി മെച്ചപ്പെട്ടു. 2025 വർഷത്തിന്റെ നാലാം പാദത്തിൽ ശക്തമായ പ്രകടനത്തിലൂടെ അറ്റാദായം 159.9 ശതമാനമായി വളർന്നു.

ഇൻപേഷ്യന്റ് നിരക്ക് 11.7 ശതമാനമായും, ഔട്ട്പേഷ്യന്റ് നിരക്ക് 8.3 ശതമാനവുമായി വർധിച്ചു. ഗ്രൂപ്പിന്റെ പ്രധാന ആസ്തികളായ ബുർജീൽ മെഡിക്കൽ സിറ്റി, മെഡിയോർ ഹോസ്പിറ്റൽ അബുദാബി, ബുർജീൽ ഹോസ്പിറ്റൽ അബുദാബി, ലൈഫ് കെയർ ഹോസ്പിറ്റൽ മുസഫ എന്നിവയിലൂടെ 89,700ലധികം ശസ്ത്രക്രിയകളാണ് നടത്തിയത്.

ഡോ. ഷംഷീർ വയലിൽ ചെയർമാനും സിഇഒയുമായ ബുർജീൽ ഹോൾഡിങ്സ് പ്രാദേശിക വിപണിക്കനുസൃതമായി നടത്തിയ ഇടപെടലുകളും മേഖലക്ക് പുറത്ത് ഗ്രൂപ്പിന്റെ സാന്നിധ്യം വളർത്തുന്നതിനായി നടത്തിയ മറ്റു തന്ത്രപ്രധാനമായ പ്രവർത്തനങ്ങളുമാണ് ഈ വളർച്ചയ്ക്ക് അടിത്തറ പാകിയത്. ആരോഗ്യമേഖലയിലെ നേതൃത്വം, സംയോജിത പരിചരണ ശൃഖല എന്നിവയിൽ ബുർജീൽ നടത്തിയ നിക്ഷേപവും സങ്കീർണ്ണ പരിചരണത്തിന് വൻതോതിലുണ്ടായ ആവശ്യവും രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ മുൻഗണനകളോട് ചേർന്ന് നിന്ന് പ്രവർത്തിച്ചതും വളർച്ചക്ക് സഹായകരമായെന്ന് ഡോ. ഷംഷീർ പറഞ്ഞു. ബുർജീലിന്റെ വിപണികളിൽ ഉടനീളം ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളും ഓഹരിയുടമകൾക്ക് സുസ്ഥിരമായ ദീർഘകാല മൂല്യവും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും ഡോ. ഷംഷീർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News