
നവംബർ 9 ന് അബുദാബി സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളിലാണ് അബുദാബി മലയാളി സമൂഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ അബുദാബി സന്ദർശനം വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു.
ലോക കേരളസഭ മെമ്പർ ഇ കെ സലാമിന്റെ അധ്യക്ഷതയിൽ കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ വിളിച്ചു ചേർത്ത സംഘാടകസമിതി യോഗം ലുലു ഗ്രൂപ്പ് മീഡിയ ആൻഡ് കമ്മ്യുണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു. നവംബർ ഒമ്പത് ഞായറാഴ്ച വൈകിട്ട് ഏഴിന് അബൂദബി സിറ്റി ഗോൾഫ് ക്ലബ്ബിലാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം ഒരുക്കിയിട്ടുള്ളത്.
Also read: ‘പ്രൊഫഷനലുകളായ പ്രവാസികൾക്ക് നവകേരള സൃഷ്ടിയിൽ വലിയ സംഭാവന നൽകാൻ സാധിക്കും’: ഡോ. ജോൺ ബ്രിട്ടാസ് എംപി
എം എ യൂസഫ് അലിയെ മുഖ്യ രക്ഷാധികാരിയായി തിരഞ്ഞെടുത്തു . അഡ്വ. അൻസാരി സൈനുദീൻ (ചെയർമാൻ), ടി കെ മനോജ് (ജനറൽ കൺവീനർ), കൃഷ്ണകുമാർ (കോഡിനേറ്റർ) എന്നിവർ ഉൾപ്പെടുന്ന 251 സംഘാടസമിതിക്ക് രൂപം നൽകി. സംഘാടകസമിതി രൂപീകരണയോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു. ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ സ്വാഗതവും കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് കുമാർ നായർ നന്ദിയും പറഞ്ഞു.
ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ, അൽ ഐൻ ഇന്ത്യാ സോഷ്യൽ സെന്റർ, കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ എന്നീ അബുദാബിയിലെയും അൽ ഐനിലെയും ഗവൺമെന്റ് അംഗീകൃത സംഘടനകളുടെയും മലയാളം മിഷൻ, ലോക കേരള സഭ എന്നീ സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെയും സംയുക്ത നേതൃത്വത്തിലാണ് ‘മലയാളോത്സവം’ എന്നപേരിൽ സ്വീകരണം ഒരുക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



