കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരും

death kottayam

കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു. കുവൈറ്റിലെ വ്യത്യസ്ത ആശുപത്രികളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ മലയാളികളും തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

വിഷമദ്യം കഴിച്ചതിനെ തുടര്‍ന്നുള്ള വിഷബാധയേറ്റു 10 പേര്‍ മരിച്ചതായി പ്രാദേശിക അറബ് ദിന പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. വിഷ ബാധയേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അദാന്‍, ഫര്‍വാനിയ ആശുപത്രികളില്‍ 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവരില്‍ പലരും മരിച്ചത്.

Also Read : തൃശ്ശൂരിലെ വ്യാജവോട്ട്: ‘6 വോട്ടിന്റെ കാര്യമായാലും 11 വോട്ടിന്റെ കാര്യമായാലും എഴുപതിനായിരം വോട്ടിന്റെ അത്രയും വരില്ലല്ലോ’; ഉരുണ്ടുകളിച്ച് രാജീവ് ചന്ദ്രശേഖര്‍

ഇവരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലുണ്ട്. പ്രാഥമികമായ പരിശോധനയില്‍ മദ്യത്തില്‍നിന്ന് വിഷബാധയേറ്റതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.വ്യത്യസ്ത ദിവസങ്ങളിലായാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ചു ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Also Read : ചേര്‍ത്തല തിരോധാനക്കേസ്; പ്രതി സെബാസ്റ്റ്യൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News