കുവൈറ്റിൽ പ്രവാസികൾക്ക് സ്പോൺസറില്ലാതെ ചെറുകിട ബിസിനസ് ആരംഭിച്ച് രാജ്യത്ത് ജീവിക്കാം;സംവിധാനവുമായി അധികൃതർ

കുവൈറ്റിൽ വിസ കച്ചവടം തടയാനും തൊഴിൽ വിപണി കൂടുതൽ നിയന്ത്രിതമാക്കാനും ലക്ഷ്യമിട്ട് ഫ്രീലാൻസ് വർക്ക് റെസിഡൻസി പെർമിറ്റ് അടുത്ത രണ്ട് മാസത്തിനുള്ളിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് കുവൈറ്റ് പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് അറിയിച്ചു. പ്രാവീണ്യമുള്ള പ്രവാസികൾക്ക് സ്പോൺസർ ഇല്ലാതെ സ്വന്തം ചെറുകിട ബിസിനസുകൾ ആരംഭിച്ച് നിയമപരമായി രാജ്യത്ത് താമസിക്കാനാകുന്ന സംവിധാനമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

പബ്ലിക് അതോറിറ്റി മാൻപവർ സംഘടിപ്പിച്ച, സ്വകാര്യ മേഖലയിലെ ബിസിനസ് ഉടമകൾ പങ്കെടുത്ത യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
പുതിയ സംവിധാനത്തിൽ, പ്രവാസികൾക്ക് വർഷത്തിൽ 800 മുതൽ 1,000 കുവൈത്ത് ദിനാർ വരെ ഫീസ് അടയ്ക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.

Also read: കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് പുരോഗമന ഭരണത്തിന്റെ മൂന്നാം ഊഴം: എം. മുകുന്ദൻ

ജോലി ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് താമസാനുമതി നേടാൻ വർഷംതോറും വലിയ തുക നൽകേണ്ടിവരുന്ന നിലവിലെ സാഹചര്യം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും, “വിസ കച്ചവടക്കാർക്ക് നൽകുന്നതിന് പകരം സർക്കാർ ഖജനാവിലേക്ക് 800–1000 ദിനാർ നൽകുക” എന്നതാണ് പുതിയ സംവിധാനത്തിന്റെ അടിസ്ഥാന ആശയമെന്നും അദ്ദേഹം വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News