മികച്ച ഫിഫ വളൻ്റിയർ അവാർഡ് കേരളത്തിലെത്തിച്ച് കാസർ​ഗോഡുകാരൻ

fifa award winner

2025 ലെ ഖത്തറിലെ മികച്ച വളൻ്റിയർ സേവനത്തിനുള്ള അവാർഡ് കേരളത്തിലെത്തിച്ച് കാസർ​ഗോഡ് സ്വദേശി. സിദ്ദീഖ് നമ്പിടിയാണ് വെള്ളിയാഴ്ച ലുസൈൽ ഫാൻസോണിൽ നടന്ന ആഘോഷ പരിപാടിയിൽ അവാർഡ് ഏറ്റുവാങ്ങിയത്. അണ്ടർ 17 വേൾഡ് കപ്പ് വിഭാഗത്തിലാണ് മികച്ച സേവനത്തിനുള്ള അവാർഡ് സിദ്ദീഖ് കരസ്ഥമാക്കിയത്.

ഫിഫ അണ്ടർ 17 വേൾഡ് കപ്പ് അറബ് കപ്പ്, ഇന്റർ കോണ്ടിനെന്റ ൽ കപ്പ് എന്നീ മൂന്ന് അന്താരാഷ്ട്ര ടൂർണമെന്റുകൾക്കായി ഫിഫ നേരത്തേ വളന്റിയർ അപേക്ഷ ക്ഷണിച്ചിരുന്നു. 25,000 അപേക്ഷക രിൽനിന്ന് 3500ഓളം വളന്റിയർമാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിലെ ഓരോ വിഭാഗത്തിലും ഓരോ സ്റ്റേഡിയത്തിലെയും മികച്ച വളന്റിയർമാരെയാണ് ലുസൈൽ ഹാൻസോണിൽ നടന്ന വിജയാഘോഷ ചടങ്ങിൽ അനുമോദിച്ചത്. അവാർഡിന് അർഹരായവരിലെ ഏക ഇന്ത്യക്കാരനും സിദ്ദിഖ് ആണ്.

Also read; വെള്ളപ്പൊക്കത്തിൽ മുങ്ങി യുഎഇ; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ?

ഖത്തറിലെ വിവിധ ദേശീയ അന്തർദേശീയ പരിപാടികളിൽ സേവനരംഗത്ത് നിറസാന്നിധ്യമാണ് സിദ്ദീഖ്. കഴിഞ്ഞവർഷം ഖത്തറിൽ നടന്ന ദോഹ എക്സ്റ്റോയിൽ ഏറ്റവും കൂടുതൽ ഷിഫ്റ്റിൽ സേവനമനുഷ്ഠിച്ചതിനുള്ള അവാർഡും സിദ്ദീഖ് ആണ് നേടിയത്. 2022 ഫിഫ വേൾഡ് കപ്പ്, 2023 ഏഷ്യ കപ്പ്, ഫോർമുല വൺ, ദോഹ മാരത്തൺ തുടങ്ങിയ കായിക മേളകളിലും സിദ്ദിഖ് വളന്റിയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News