യുഎഇ എയർ ഡിഫൻസ് വിജയകരം; ബഹ്റൈനില്‍ തറാവീഹ് നമസ്‌കാരം 25 മിനിറ്റായി ചുരുക്കി

uae + abu dhabi

അബുദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഗോഡൗൺക്കും വ്യാപാര കേന്ദ്രത്തിനും ചെറിയ നാശനഷ്ടം സംഭവിച്ചു. അതേസമയം യുഎഇയുടെ എയർ ഡിഫൻസ് സിസ്റ്റം ഡ്രോൺ ആക്രമണം വിജയകരമായി തടഞ്ഞു. ആളപായം ഉണ്ടായിട്ടില്ലെന്ന് ഔദ്യോ​ഗിക വിശദീകരണം പുറത്ത് വന്നു. നിലവിലെ സ്ഥിതി​ഗതികൾ നിരീക്ഷിക്കുന്നതായും പൊതുസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം സുരക്ഷാ കാരണങ്ങളാൽ ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടച്ചിടും. ബഹറൈനിൽ തറാവീഹ് നമസ്കാരം 25 മിനിറ്റായി ചുരുക്കി. സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള പള്ളികളിൽ തറാവീഹ് നമസ്കാരം 25 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും, ഇശാ നമസ്കാരം ബാത്ത് കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ തുടങ്ങണമെന്നും പുതിയ സമയക്രമം പ്രഖ്യാപിച്ചു.

Also read : മിഡിൽ ഈസ്റ്റിൽ ഇറാൻ ആക്രമണം രൂക്ഷം: മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; യുദ്ധം കനക്കുന്നു

റാസൽ ഖൈമയിൽ ഡ്രോൺ ആക്രമണ ശ്രമം നടന്നതായും അൽ ഹംറ വില്ലേജിൽ ഡ്രോൺ തകർന്നു വീണതായും റിപ്പോർട്ട്. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News