കൈരളി@ 25: രജത ജൂബിലി ആഘോഷത്തിന് പ്രൗഢോജ്ജ്വല തുടക്കം; വേദിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

kairali tv silver jubilee

ദൃശ്യമാധ്യമ മേഖലയിൽ കാൽ നൂറ്റാണ്ട് തൊട്ട കൈരളി ടിവിയുടെ രജത ജൂബിലി ആഘോഷത്തിന് അബുദാബി ഇത്തിഹാദ് അരീനയിൽ പ്രൗഢോജ്വല തുടക്കം. ഗൾഫ് മേഖലയിലെമ്പാടുമുള്ള പ്രവാസികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞ് കവിഞ്ഞ അരീനയിൽ ആഘോഷത്തിന് തിരികൊളുത്തി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും താരങ്ങളുമെത്തി. നിറഞ്ഞ ഹർഷാരവത്തോടെയാണ് വേദി മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മന്ത്രി സജി ചെറിയാൻ, കൈരളി ടിവി എംഡി ഡോ. ജോൺ ബ്രിട്ടാസ് എംപി എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം ജയറാം, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളും വേദിയിലെത്തി. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി അധികം വൈകാതെ വേദിയിലെത്തും. മലയാളികളുടെ പ്രിയപ്പെട്ട ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍റെ മനോഹര ഗാനാലാപനം കൊണ്ടാണ് മുഖ്യമന്ത്രിക്കും താരങ്ങൾക്കും പ്രവാസികൾ സ്വീകരണമൊരുക്കിയത്.

ALSO READ; അബുദാബിയിൽ മുഖ്യമന്ത്രിയ്ക്ക് ഊഷ്മള സ്വീകരണം നൽകി ശൈഖ് നഹ്യാൻ ബിൻ മുബാറക്‌

താരങ്ങളായ നസ്ലൻ, നിഖില വിമൽ, മീരാ നന്ദൻ, എം ജി ശ്രീകുമാർ, കുഞ്ചൻ, വിനീത് ശ്രീനിവാസൻ, അനു സിത്താര, രമേഷ് പിഷാരടി, മഞ്ജരി, കലാഭവൻ ഷാജോൺ, ജോജി ജോർജ്, മഞ്ജു പിള്ള, ചന്തു സലിംകുമാർ, ഹനാൻ ഷാ, കാവ്യ നാരായണൻ, ആവിർഭവ്, സിദ്ധിഖ് റോഷൻ, നിഷാദ്, സുമി അരവിന്ദ്, ഡയാന ഹമീദ്, ആർ ജെ വൈശാഖ് തുടങ്ങിയ പ്രമുഖരും ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News