ഉത്സവാന്തരീക്ഷമൊരുക്കി ഖത്തർ പ്രവാസികൾ; മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

pinarayi vijayan + qatar

ഖത്തറിൽ ഉത്സവാന്തരീക്ഷമൊരുക്കി, പ്രവാസി മലയാളികളുടെ മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ കലാരൂപങ്ങളുടെയും ബാൻഡ് മേളത്തിന്‍റെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെ പ്രവാസികൾ സ്വീകരിച്ചത്. കേരളത്തോടുള്ള അദമ്യമായ സ്നേഹമാണ് ഇന്നത്തെ പരിപാടി അടയാളപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഖത്തർ അമീറിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ലോകം ശ്രദ്ധിക്കുന്ന നാടാണ് കേരളമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി മലയാളികളുടെ പ്രവാസ ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.

ALSO READ; ഖത്തർ രാജ്യാന്തര സഹകരണകാര്യ മന്ത്രിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം വലിയ തോതിൽ തകർച്ച നേരിട്ടിരുന്ന സമയത്താണ് 2016-ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും, ഒന്നും നടക്കില്ല എന്ന നിലയിൽ ക‍ഴിഞ്ഞിരുന്ന ജനങ്ങളിൽ പ്രത്യാശ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസന പദ്ധതികൾ പൂർത്തീകരിക്കാൻ ക‍ഴിഞ്ഞ ചാരിതാർഥ്യം സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സർവ മേഖലയിലും സമഗ്ര മാറ്റം കൊണ്ടുവരാൻ സർക്കാരിനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർക്ക റൂട്ട്സ് ഡയറക്ടർ അധ്യക്ഷൻ സി വി റപ്പായി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രവാസി ക്ഷേമ നിധി ബോർഡ് അംഗം ഇ എം സുധീർ സ്വാഗതം പറഞ്ഞു. മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ വിപുൽ, വ്യവസായി എം എ യൂസഫലി, നോർക്ക റൂട്ട്സ് ഡയറക്ടർ ജെ കെ മേനോൻ, ചീഫ് സെക്രട്ടറി എ ജയതിലക് തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News