വിസാ നിയമങ്ങളിൽ കാതലായ മാറ്റവുമായി കുവൈറ്റ്; കുടുംബസന്ദർശന–ടൂറിസ്റ്റ് വിസയിൽ പുതിയ ഇളവ്

Kuwait- visa

വിസാ നിയമങ്ങളിൽ കാതലായ മാറ്റവുമായി കുവൈറ്റ് . രാജ്യത്ത് സന്ദർശന വിസയിൽ എത്തിയാലും താമസ വിസയാക്കി മാറ്റാൻ സാധിക്കും.
കുടുംബസന്ദർശന–ടൂറിസ്റ്റ് വിസയിലും പുതിയ നിരവധി ഇളവുകളാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.

കുവൈത്തിലെ പ്രവാസി വിസ താമസ സംവിധാനത്തിൽ പത്തു വർഷത്തിനിടയിലെ ഏറ്റവും വ്യാപകമായ മാറ്റങ്ങൾ നടപ്പിലാക്കുകയാണ്. പ്രവാസികളുടെ താമസനിയമത്തിന്‍റെ പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ ആഭ്യന്തര ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ–യൂസഫ് ഉത്തരവായി പുറത്തിറക്കിയതോടെയാണ് വിവിധ വിസ വിഭാഗങ്ങളും റെസിഡൻസി അനുമതികളും സംബന്ധിച്ച ഫീസ് ഘടന പൂർണ്ണമായി പുനഃക്രമീകരിക്കപ്പെട്ടത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പുതിയ ചട്ടങ്ങൾ ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ നിയമപ്രകാരം എൻട്രി വിസകൾ, സന്ദർശക വിസകൾ, തൊഴിൽ വിസകൾ, കുടുംബാങ്ങളുടെ താമസാനുമതികൾ തുടങ്ങി ഭൂരിഭാഗം വിസകൾക്കും മാസം 10 ദിനാർ ഫീസ് നിശ്ചയിച്ചു. സർക്കാർ–സ്വകാര്യ തൊഴിൽ വിസകൾ, ബിസിനസ്–വ്യാവസായിക സന്ദർശനങ്ങൾ, കുടുംബ–സ്വകാര്യ സന്ദർശനം, ചികിത്സ, വിനോദസഞ്ചാര വിസകൾ, മൾട്ടിപ്പിൾ എൻട്രി, കായിക–സാംസ്കാരിക വിസകൾ, ട്രാൻസിറ്റ് വിസകൾ എന്നിവയ്ക്കെല്ലാം ഇതേ നിരക്കാണ്.

Also read:യുഎഇ – ഇന്ത്യ വൻ നിക്ഷേപ സാധ്യകൾക്ക് വഴിതുറന്ന് അബുദാബി ഇൻവെസ്റ്റ്മെന്‍റ് ഫോറം

താമസാനുമതികളുടെ ഫീസ് വിഭാഗങ്ങളനുസരിച്ച് വ്യത്യസ്തമാണ്. സർക്കാർ–സ്വകാര്യ വിഭാഗങ്ങളിലെ തൊഴിൽ റെസിഡൻസികൾക്കും വിദേശ വിദ്യാർത്ഥികൾക്കും വർഷം 20 ദിനാർ. സ്വദേശികളുടെ കീഴിലുള്ള ആഭ്യന്തര സഹായികൾക്ക് 10 ദിനാർ, പ്രവാസികളുടെ കീഴിൽ ജോലി ചെയ്യുന്ന ആഭ്യന്തര സഹായികൾക്ക് 50 ദിനാർ. ബിസിനസ് പങ്കാളികൾക്കും നിക്ഷേപകർക്കും ഭൂമിയുടമകൾക്കുമുള്ള വാർഷിക റെസിഡൻസി 50 ദിനാർ.
ഏറ്റവും വലിയ വർധന സ്വയം സ്പോൺസർഷിപ്പ് (ആർട്ടിക്കിൾ 24) വിഭാഗത്തിലാണ്. മുൻ 10 ദിനാർ ഫീസുള്ള ഈ വിഭാഗം ഇനി വർഷത്തിൽ 500 ദിനാർ ആയിരിക്കും; ഇവരുടെ ആശ്രിതർക്കുള്ള വാർഷിക ഫീസ് 100 ദിനാർ.

കുടുംബ ആശ്രിതർക്കുള്ള ഫീസുകളും ബന്ധത്തിന്റെ സ്വഭാവപ്രകാരം പുനഃക്രമിച്ചിരിക്കുന്നു. സർക്കാർ–സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഭാര്യമാർക്കും മക്കൾക്കും 20 ദിനാർ, നിക്ഷേപകരുടെയും ഭൂമിയുടമകളുടെയും മതപണ്ഡിതരുടെയും ആശ്രിതർക്കു 40 ദിനാർ, സ്വയം സ്പോൺസർഷിപ്പുകാരുടെ ആശ്രിതർക്കു 100 ദിനാർ. ദൂരബന്ധുക്കളുടെ വിസ (ആർട്ടിക്കിൾ 29) 300 ദിനാർ ആയി നിശ്ചയിച്ചു.
സ്വദേശി സ്ത്രീകളുടെ വിദേശ വിവാഹത്തിലൂടെ ജനിക്കുന്ന മക്കൾ, സ്വദേശിയുടെ ഭാര്യമാർ, സ്വദേശിയുടെ വിദേശ മക്കൾ, സ്വദേശികളുടെ കുടുംബങ്ങളിൽ ജോലി ചെയ്യുന്ന ആഭ്യന്തര സഹായികൾ തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് ഫീസ് ഒഴിവുകളും പ്രത്യേക ഇളവുകളും അനുവദിച്ചിട്ടുണ്ട്.

താൽക്കാലിക താമസാനുമതി, സന്ദർശന വിസ നീട്ടൽ, പുറപ്പെടൽ നോട്ടീസ് എന്നിവയ്‌ക്ക് മാസം 5 മുതൽ 10 ദിനാർ വരെ ഫീസ് ഈടാക്കും. വിസയും താമസാനുമതിയും സംബന്ധിച്ച എല്ലാ നിയമങ്ങളും ഒരേ ചട്ടക്കൂടിൽ കൊണ്ടുവന്ന് നടപടികൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുകയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യം. ഡിസംബർ 23 മുതൽ പുതിയ അപേക്ഷകളും പുതുക്കലുകളും പുതിയ നിരക്കുകൾ പ്രകാരമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News