കുവൈത്ത് വിഷമദ്യ ദുരന്തം: മരണസംഖ്യ 13 ആയി; 40 ഇന്ത്യക്കാർ ചികിത്സയിൽ, നിരവധി പേർക്ക് കാ‍ഴ്ച നഷ്ടപ്പെട്ടതായി വിവരം

kuwait liquor tragedy

കുവൈത്തിൽ ഞായറാഴ്ച മുതൽ വിഷ മദ്യം കഴിച്ചതിനെ തുടർന്ന് ഇതുവരെ 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിഷബാധയേറ്റ് 40 ഇന്ത്യക്കാർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ വ്യക്തമാക്കി. മരണമടഞ്ഞവരിൽ മുഴുവൻ പേരും ഏഷ്യക്കാരാണ്.

രാജ്യത്തുടനീളമുള്ള സുരക്ഷാ ഏജൻസികളുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച്, ആശുപത്രികളും കുവൈത്ത് വിഷ നിയന്ത്രണകേന്ദ്രവും അപകടത്തിൽ അടിയന്തരവും നിരന്തരവുമായ ഏകോപനം നടത്തി വരികയാണ്.

ALSO READ; കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി; വ്യാപക തിരച്ചിൽ

നിലവിൽ 31 പേർ വെന്റിലേറ്ററുകളിലാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് ചെയ്യുന്നുണ്ട്. അതിൽ 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. അതേസമയം മരണമടഞ്ഞവരിൽ 6 മലയാളികളും 2 വീതം പേർ ആന്ധ്ര, തമിഴ് നാട് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. വിഷ ബാധയേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News