ഇസ്രായേൽ-ഇറാൻ സംഘർഷം: വ്യാജവാർത്ത പ്രചരണത്തിനെതിരെ എംഎ യൂസഫലി

m a yusuff ali + lulu group + iran israel conflict

ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ അവസ്ഥയിൽ, ഗൾഫ് രാജ്യങ്ങളിലെ ചില മലയാള മാധ്യമങ്ങൾ വ്യാജകഥകൾ പ്രചരിപ്പിച്ചതായി ലുലു ഗ്രൂപ്പ് ചെയർപേഴ്സൺ എം.എ. യൂസഫലി കുറ്റപ്പെടുത്തി. യു.എ.ഇ.യിലെ ഉയർന്ന ഉദ്യോഗസ്ഥർ മലയാള മാധ്യമങ്ങളെ അഗ്രസീവ് എന്ന് വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.

മലയാള മാധ്യമങ്ങൾ അവശ്യമില്ലാത്ത ഗോസിപ്പ്, എഐ സൃഷ്ടി, റുമേഴ്‌സ് പ്രചരിപ്പിക്കുന്നതിലൂടെ നാട്ടിലുള്ള കുടുംബങ്ങളെ ആശങ്കയിലാക്കുന്നു അതേസമയം യഥാര്‍ത്ഥത്തില്‍ അത്തരം സാഹചര്യങ്ങളൊന്നും ഗള്‍ഫിലില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ രാജ്യത്തിന് ഒന്നും സംഭവിക്കരുതെന്ന് എല്ലാ വിഭാഗം ആളുകളും പ്രാര്‍ത്ഥിക്കുന്നു. ഈ രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയെയും പ്രതിരോധിക്കാനുള്ള കഴിവും പ്രാപ്തിയും ഭരണാധികാരികള്‍ക്കുണ്ട്. ഈ ഗവണ്‍മെന്റുകള്‍ അതിന്റേതായ രൂപത്തിലും ഭാവത്തിലും കൃത്യമായി അത് നിര്‍വഹിക്കും. മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ കണ്ട് നാട്ടില്‍ നിന്നും പലരും അന്വേഷിക്കുന്നു. നാട്ടില്‍ കേള്‍ക്കുന്ന ഭീതിയുടെ അന്തരീക്ഷം ഇവിടെ എവിടെയുമില്ല. ഈ രാജ്യത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ യുഎഇ ഗവണ്‍മെന്റ് എല്ലാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഈ രാജ്യത്തെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും ഭരണകര്‍ത്താക്കള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also read : ഇറാൻ ആക്രമണം: ശക്തമായ പ്രതിരോധവുമായി യുഎഇ; 755 ഡ്രോണുകൾ വെടിവെച്ചിട്ടു

ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഗവണ്‍മെന്റ് സ്വീകരിക്കുമെന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ ഇത്തരം മീഡിയകളെ ശക്തമായി നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ മീഡിയ തന്നെ ഇവിടെ നിരോധിക്കും. അതേ തുടര്‍ന്നുണ്ടാവുന്ന അനന്തരഫലങ്ങള്‍ക്ക് അവര്‍ തന്നെയാവും ഉത്തരവാദികള്‍. സര്‍ക്കാര്‍ നല്‍കുന്ന സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കാന്‍ എല്ലാ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നും എം.എ യൂസഫലി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News