നബിദിനം: ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു, തുടര്‍ച്ചയായി മൂന്ന് ദിവസം അവധി

oman-meelad-holiday

നബിദിന ആഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. നബിദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ ഏഴിന് ഒമാനില്‍ പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


വാരാന്ത്യ അവധി ദിനങ്ങൾ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു- സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് അവധി ബാധകമാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് ഒമാനിലെ നബിദിന ആഘോഷം.

Read Also: അപകടത്തില്‍ കാല്‍ നഷ്ടമായ മലയാളിക്ക് അബുദാബിയില്‍ അത്യാധുനിക കൃത്രിമക്കാല്‍; കൈത്താങ്ങായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

യു എ ഇയുടെ പുതിയ ആരോഗ്യമന്ത്രിയായി അഹമ്മദ് അല്‍ സായിഗിനെ നിയമിച്ചു

യു എ ഇയുടെ പുതിയ ആരോഗ്യമന്ത്രിയായി അഹമ്മദ് അല്‍ സായിഗിനെ നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അംഗീകാരത്തിന് ശേഷമാണ് പ്രഖ്യാപനം. നേരത്തെ, സഹമന്ത്രിയായും യു എ ഇ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News