കുവൈറ്റിൽ ‍വ്യാപക പരിശോധന; കണ്ടെത്തിയത് 27,969 ഗതാഗത നിയമ ലംഘനങ്ങള്‍

inspection in Kuwait

കുവൈറ്റിൽ സുരക്ഷാ, ഗതാഗത വകുപ്പുകൾ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ ക‍ഴിഞ്ഞ എട്ടു ദിവസത്തിനുള്ളിൽ കണ്ടെത്തിയത് 27,969 ഗതാഗത നിയമലംഘനങ്ങള്‍. ജനുവരി രണ്ടാം വാരത്തിൽ രാജ്യവ്യാപകമായി നടത്തിയ കർശന പരിശോധനകളിലാണ് ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയ്തത്. നിയമം ലംഘിച്ചവർക്കെതിരെ യാതൊരു ഇളവുമില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഗതാഗത നിയമ ലംഘനങ്ങൾക്കൊപ്പം, മയക്കുമരുന്ന് കേസുകളിൽ പ്രതികളായവർ, താമസനിയമം ലംഘിച്ച പ്രവാസികൾ, കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ടവർ എന്നിവരടക്കം നിരവധി പേരെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്യും എമർജൻസി പൊലീസും സംയുക്തമായാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

രജിസ്റ്റർ ചെയ്ത കേസുകളിൽ 25,653 എണ്ണം ട്രാഫിക് വിഭാഗത്തിന്റെയും 2,316 എണ്ണം റെസ്‌ക്യൂ വിഭാഗത്തിന്റെയും പേരിലാണ്. പ്രായപൂർത്തിയാകാതെ വാഹനമോടിച്ച 25 പേരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഗുരുതരമായ നിയമലംഘനങ്ങളിൽ ഏർപ്പെട്ട 45 പേരെ തടങ്കലിലാക്കുകയും താമസരേഖയുടെ കാലാവധി കഴിഞ്ഞ 58 പ്രവാസികളെ പിടികൂടുകയും ചെയ്തു. ഇവർക്കെതിരെ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.

ALSO READ: കേരള റീജിണല്‍ എഐ ഇംപാക്റ്റ് കോണ്‍ഫറന്‍സ് ഈ മാസം 23 ന് തിരുവനന്തപുരത്ത്; സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം നിർവഹിക്കും

പരിശോധനയ്ക്കിടെ 333 കാറുകളും 25 മോട്ടോർ സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ കോടതി ഉത്തരവ് നിലവിലുണ്ടായിരുന്ന 32 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഈ കാലയളവിൽ ഏകദേശം 1,200 ചെറിയ അപകടങ്ങളും 178 പരിക്കുകളുണ്ടായ അപകടങ്ങളും റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.

രാജ്യത്തെ പൊതുസുരക്ഷയും റോഡ് സുരക്ഷയും ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള പരിശോധനകൾ വരും ദിവസങ്ങളിലും കൂടുതൽ വ്യാപകമാക്കുമെന്നും പ്രവാസികൾ ഉൾപ്പെടെ എല്ലാ വാഹനയാത്രക്കാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News