ഒമാനിൽ പിഴയില്ലാതെ രാജ്യം വിടാനുള്ള കാലാവധി 2025 ഡിസംബർ മാസം 31 വരെ നീട്ടി

Oman

ഒമാനിൽ പിഴയില്ലാതെരാജ്യം വിടാനുള്ള കാലാവധി 2025 ഡിസംബർ മാസം 31 വരെ നീട്ടി. വിസ കാലാവധി കഴിഞ്ഞവർക്കുള്ള ആനുകൂല്യം ഈ മാസം ജൂലൈ 31നു അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

ഒമാനിലെ തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളെയും തൊഴിലാളികളെയും പിന്തുണക്കുന്നതിനുമായി മന്ത്രാലയം ജനുവരിയിലാണ് സംരഭത്തിനു തുടക്കമിട്ടത്. ജൂലൈ 31നുശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും 2025 ഡിസംബർ മാസം 31 വരെ നീട്ടി നൽകുകയായിരുന്നു. വിസാ കാലാവധി കഴിഞ്ഞിട്ടും വിസ ലേബർകാർഡ് പുതുക്കാതെ ഒമാനിൽ കഴിയുന്നവർക്ക് വളരെ ആശ്വാസകരമാണ് റോയൽ ഒമാൻ പോലിസ് ഡിസംബർ വരെ നീട്ടിയ ഈ ആനുകൂല്യങ്ങൾ. തൊഴിൽ വിസയിലോ ഫാമിലി വിസയിലോ, വിസിറ്റിംഗ് വിസയിലോ ഒമാനിൽ വന്ന് കാലാവധി കഴിഞ്ഞവർക്ക്‌ പിഴ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ ഈ അവസരം പ്രയോജനപ്പെടുത്താം.

ALSO READ – കുവൈറ്റില്‍ താമസവും തൊഴിലുമായി ബന്ധപ്പെട്ട നിയമലംഘനം; 19,000ത്തിലധികം പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം

കുറ്റ കൃത്യങ്ങളിൽ ഏർപ്പെടാതെ ഒമാനിൽ തങ്ങുന്ന താമസ രേഖകളില്ലാത്തവർക്കെല്ലാം രാജ്യം വിടാനുള്ള അവസരമാണിതെന്നും തൊഴിൽ മന്ത്രാലയത്തിന്റെ ഇത് സംബന്ധമായ മാനദന്ധങ്ങൾ പാലിച്ചവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാനുള്ള സങ്കേതിക സഹായമാണ് നൽകുന്നതെന്നും ഈ വിഭാഗത്തിൽ എല്ലാവരും ഡിസംബർ 31 നു മുൻപ് അവസരം ഉപയോഗപ്പെടുത്തണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിപ്പിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News