ക‍ഴിഞ്ഞ വർഷം ഖത്തറിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണം 5.43 കോടി; കണക്കുകൾ പുറത്തുവിട്ട് സിവിൽ ഏവിയേഷൻ അതോറിറ്റി

Qatar’s Civil Aviation Authority

2025 ൽ ഖത്തറിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണം 5.43 കോടിയായി ഉയർന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി. 2024 വർഷത്തെ അപേക്ഷിച്ച് ഏകദേശം 3 ശതമാനം വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. 2024 ൽ ഇത് 5.27 കോടി ആയിരുന്നു. വിമാന സർവീസുകളുടെ എണ്ണം ഏകദേശം ഒരു ശതമാനം വർധിച്ച് 2,82,975 ആയി. 2024ൽ ഇത് 2,79,705 ആയിരുന്നു.

അതേസമയം, എയർ കാർഗോകൾക്കും മെയിൽ സേവനങ്ങൾക്കും ചെറിയ തോതിൽ കുറവുണ്ടായി. 2025ൽ ഇത് 25.9 ലക്ഷം ടണ്ണായി താഴ്ന്നു. ആഗോള ലോജിസ്റ്റിക്‌സ് മേഖലയിൽ ഉണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

ALSO READ; കുവൈറ്റിൽ ‍വ്യാപക പരിശോധന; കണ്ടെത്തിയത് 27,969 ഗതാഗത നിയമ ലംഘനങ്ങള്‍

യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും കാര്യക്ഷമതയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്ന നിലപാടാണ് ഖത്തർ സ്വീകരിക്കുന്നതെന്ന് വിമാനയാന വിദഗ്ധർ പറയുന്നു. ഹമദ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ വികസന പ്രവർത്തനങ്ങൾ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും ഊർജക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നതായും അധികൃതർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News