ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മിഡിൽ ഈസ്റ്റിലെ ഡ്യൂട്ടി ഫ്രീ വിപണനത്തിൽ ഒന്നാം സ്ഥാനത്ത്

hamad international airport qatar

മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിൽ ഡ്യൂട്ടി ഫ്രീ വിപണനത്തിൽ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്തെത്തിയതായി എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.

വിമാനത്താവളത്തിലെ മൊത്തം വിൽപനയുടെ 38 ശതമാനവും ഡ്യൂട്ടി ഫ്രീ വിഭാഗത്തിൽ നിന്നാണ്. മിഡിൽ ഈസ്റ്റ് മേഖലയിൽ ഡ്യൂട്ടി ഫ്രീ വിൽപനയിൽ 38 ശതമാനവുമായാണ് ഖത്തർ ഒന്നാമത്തെത്തിയത്. തൊട്ടുപിന്നാലെ യുഎഇ (36%), ബഹ്‌റൈൻ (34%) എന്നിവയുമാണ്. എന്നാൽ വരുമാനത്തിനായി ഡ്യൂട്ടി ഫ്രീയെ ആശ്രയിക്കുന്ന കാര്യത്തിൽ ഖത്തറും സൗദി അറേബ്യയും മുന്നിലാണ്. പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആഡംബര ഉൽപ്പന്നങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിൽപനയിൽ 14% വർദ്ധനവുണ്ടായി.

Also read : വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷണ വിൽപ്പന; നിയമം കടുപ്പിക്കാനൊരുങ്ങി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം

ചൈന, ഇന്ത്യ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് നിലവിൽ വിമാനത്താവളങ്ങളിൽ ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത്. നികുതി ഇളവുകളും വിമാനത്താവളങ്ങളിൽ മാത്രം ലഭ്യമാകുന്ന പ്രത്യേക കളക്ഷനുകളും യാത്രക്കാരെ ഷോപ്പിംഗിനായി കൂടുതൽ ആകർഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News