‘ഗള്‍ഫ് മേഖല മുഴുവന്‍ ഭീഷണിയില്‍’; ഇസ്രയേലിന്റെ ദോഹ ആക്രമണത്തില്‍ കൂട്ടായ പ്രതികരണമുണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി

Qatars-Prime-Minister-Mohammed-bin-Abdulrahman-bin-Jassim-Al-Thani-israel-doha-attack

ഇസ്രയേലിന്റെ ദോഹ ആക്രമണത്തില്‍ ഗള്‍ഫ് മേഖലയുടെ കൂട്ടായ പ്രതികരണമുണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹിമാന്‍ ബിന്‍ ജാസിം അല്‍ താനി. മേഖലയില്‍ നിന്ന് തീര്‍ച്ചയായും പ്രതികരണമുണ്ടാകും. ഇതുസംബന്ധിച്ച് മേഖലയിലെ പങ്കാളികളുമായി ചര്‍ച്ചയും കൂടിയാലോചനയും നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഗള്‍ഫ് മേഖല മുഴുവന്‍ ഭീഷണിയിലാണ്. ഇത്തരം തെമ്മാടിത്തത്തില്‍ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കുന്ന അര്‍ഥവത്തായ ചിലതാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മേഖലയെ കുഴപ്പത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ലി കിര്‍ക്കിനെ അമേരിക്കയില്‍ വെടിവെച്ചുകൊന്നു; സംഭവം സര്‍വകലാശാലയില്‍


ചില മേഖലാ യോഗങ്ങള്‍ക്ക് ഖത്തര്‍ വേദിയാകും. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച നെതന്യാഹുവിനെതിരെ എല്ലാ നിയമപരമായ വഴികളും തേടുന്ന രാജ്യങ്ങളുണ്ട്. ഇസ്രയേലിന് സമ്മര്‍ദം ഏറുകയാണെന്നും അദ്ദേഹം സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് ഇസ്രയേല്‍ സൈന്യം ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഗസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യുകയായിരുന്ന ഹമാസ് നേതാക്കളെ വകവരുത്താനാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News