റമദാൻ: വിവിധ ജയിലുകളിലെ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ

qatar + ramadan

റമദാൻ മാസത്തിൽ ഖത്തറിൽ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അമീരി ദിവാൻ പുറപ്പെടുവിച്ചു. എല്ലാ വർഷവും റമദാൻ, ദേശീയ ദിനം തുടങ്ങിയ വിശേഷ അവസരങ്ങളിൽ തടവുകാർക്ക് ശിക്ഷാ ഇളവ് നൽകുന്ന അമീറിന്റെ കാരുണ്യ നടപടിയുടെ (Amiri Gesture) ഭാഗമായാണിത്.

ALSO READ; കൽപ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി: ആദ്യഘട്ടത്തിൽ തണലൊരുങ്ങുന്നത് 178 കുടുംബങ്ങൾക്ക്; ഫെബ്രുവരി 25 ന് താക്കോൽ കൈമാറും

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കും നല്ല നിലയിൽ ജയിൽവാസം പൂർത്തിയാക്കുന്നവർക്കുമാണ് സാധാരണയായി ഇത്തരത്തിൽ മോചനം ലഭിക്കാറുള്ളത്. അനുകമ്പയോടും വ്യക്തികള്‍ക്ക് അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാന്‍ അവസരം നല്‍കുന്നതിനുമുള്ള അമീറിന്റെ പ്രതിബദ്ധതയെയാണ് ഈ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നത്.

News summary: Qatari Emir Sheikh Tamim bin Hamad Al Thani has announced a general amnesty for prisoners in various prisons in Qatar during the month of Ramadan.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News