ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് വീണ്ടും സ്ഥാനക്കയറ്റം

sheikh hamdan bin rashid al maktoum


ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ്അല്‍ മക്തൂമിന് വീണ്ടും സ്ഥാനക്കയറ്റം. സായുധ സേന ലഫ്. ജനറലായാണ് പുതിയ നിയമനം. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുതിയ പദവിയില്‍ ഇദ്ദേഹത്തെ നിയമിച്ചത്.

യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ പ്രസിഡന്റ് മുമ്പാകെ പുതിയ പദവിയില്‍ ഷെയ്ഖ് ഹംദാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നീ ഉയര്‍ന്ന ക്യാബിനറ്റ് പദവികളില്‍ ഒരു വര്‍ഷം പൂര്‍ത്തിയായതോടെയാണ് പുതിയ പദവികൂടി സമ്മാനിച്ചത്.

Also read- കുവൈറ്റില്‍ താമസവും തൊഴിലുമായി ബന്ധപ്പെട്ട നിയമലംഘനം; 19,000ത്തിലധികം പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം

2024 ജൂലൈ 14ലിനാണ് ഷെയ്ഖ് ഹംദാനെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിച്ചത്.

content summery: Sheikh Hamdan bin Mohammed bin Rashid Al Maktoum appointed Lt. General of the Armed Forces.He was appointed to the new position by President Sheikh Mohammed bin Zayed Al Nahyan.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News